സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക
Thursday, March 21, 2019 12:27 AM IST
കേ​പ് ടൗ​ണ്‍: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി 20യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ജ​യം. സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ഒ​മ്പ​ത് റ​ണ്‍സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ച്ച​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1-0ന് ​മു​ന്നി​ലെ​ത്തി. ചെ​റി​യ സ്‌​കോ​റി​ലേ​ക്കു ബാ​റ്റ് വീ​ശി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍മാ​രാ​ണ് അ​നാ​യാ​സ ജ​യം നേ​ടു​ന്ന​തി​ല്‍നി​ന്ന് ത​ട​ഞ്ഞ​ത്.

ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ശ്രീ​ല​ങ്ക​യെ ബാ​റ്റിം​ഗി​നു വി​ട്ടു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പേ​സ​ര്‍മാ​ര്‍ക്കെ​തി​രേ റ​ണ്‍സെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യ ശ്രീ​ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 134 റ​ണ്‍സ് നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ. 41 റ​ണ്‍സ് നേ​ടി​യ കാ​മി​ന്‍ദു മെ​ന്‍ഡി​സാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. അ​നാ​യാ​സ ജ​യം തേ​ടി​യി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​തു നേ​ടു​മെ​ന്നു തോ​ന്നി. എ​ന്നാ​ല്‍ ഡേ​വി​ഡ് മി​ല്ല​ര്‍ (23 പ​ന്തി​ല്‍ 41), റാ​സി വാ​ന്‍ ഡെ​ര്‍ ഡു​സാ​ന്‍ (30 പ​ന്തി​ല്‍ 34) എ​ന്നി​വ​രു​ടെ പു​റ​ത്താ​ക​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ സ​മ്മ​ർദ​ത്തി​ലാ​ക്കി. പി​ന്നീ​ടെ​ത്തി​യ​വ​രെ സ്പി​ന്ന​ര്‍മാ​ര്‍ വ​രി​ഞ്ഞു മു​റു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 134 എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.


ഇ​തോ​ടെ സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്കു മ​ത്സ​രം ക​ട​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​രു​ന്നു ആ​ദ്യ ബാ​റ്റിം​ഗ്. മി​ല്ല​റും (13) വാ​ന്‍ ഡെ​ര്‍ ഡു​സാ​നും (1) ന​ഷ്ട​മൊ​ന്നു​മു​ണ്ടാ​ക്കാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 14 റ​ണ്‍സ് ന​ല്കി. എ​ന്നാ​ല്‍ ഇ​മ്രാ​ന്‍ താ​ഹി​ര്‍ റ​ണ്‍ വി​ട്ടു​കൊ​ടു​ക്കാ​ന്‍ മ​ടി​ച്ച​തോ​ടെ തി​സാ​ര പെ​രേ​ര (2), അ​വി​ഷ്‌​ക ഫെ​ര്‍ണാ​ണ്ടോ (1) എ​ന്നി​വ​ര്‍ക്കൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. അ​ഞ്ചു റ​ണ്‍സ് മാ​ത്ര​മാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് നേ​ടാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.