മ​യാ​മി ഓ​പ്പ​ണ്‍: ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍
മ​യാ​മി ഓ​പ്പ​ണ്‍: ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍
Sunday, March 24, 2019 1:26 AM IST
മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ പു​രു​ഷ​താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ല്‍. ജോ​ക്കോ​വി​ച്ച് 7-6 (7-2), 6-2ന് ​ബെ​ര്‍ണാ​ര്‍ഡ് ടോ​മി​ക്കി​നെ തോ​ല്‍പ്പി​ച്ചു. ഇ​ന്ത്യ​ന്‍ വെ​ല്‍സി​ല്‍ നേ​ര​ത്തെ പു​റ​ത്താ​യ ജോ​ക്കോ​വി​ച്ച് മ​യാ​മി​യി​ല്‍ ഏ​ഴാം കി​രീ​ടം തേ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്‍ ജോ​ണ്‍ ഇ​സ്‌​ന​ര്‍ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ കെ​യ് നി​ഷി​കോ​രി​യും ഡൊ​മി​നി​ക് തീ​മും പു​റ​ത്താ​യി. ഡു​സാ​ന്‍ ല​ജോ​വി​ച്ച് 2-6, 6-2, 6-3നാ​ണ് നി​ഷി​കോ​രി​യെ തോ​ല്‍പ്പി​ച്ച​ത്. ഇ​ന്ത്യ​ന്‍ വെ​ല്‍സ് ചാ​മ്പ്യ​ന്‍ തീ​മി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-4, 6-4ന്) ​ഹു​ബ​ര്‍ട്ട് ഹു​ര്‍കാ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി.


വ​നി​ത സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ന​വോ​മി ഒ​സാ​ക​യും 23 ഗ്രാ​ന്‍ സ് ​ലാം നേ​ടി​യ സെ​റീ​ന വി​ല്യം​സും മു​ന്നേ​റ്റം ന​ട​ത്തി. ഒ​സാ​ക 6-0, 6-7 (3-7), 6-1ന് ​യാ​നി​വ വി​ക്‌​മെ​യ​റെ​യും സെ​റീ​ന 6-3, 1-6, 6-1ന് ​റെ​ബേ​ക്ക പീ​റ്റേ​ഴ്‌​സ​ണെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വീ​ന​സ് വി​ല്യം​സും മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.