ചെന്നൈക്കു രണ്ടാം ജയം
ചെന്നൈക്കു രണ്ടാം ജയം
Tuesday, March 26, 2019 11:17 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20യി​ല്‍ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് ര​ണ്ടാം ജ​യം സ്വന്തമാക്കി. ഡൽഹി ഉയർത്തിയ 148 റ​ണ്‍സി​ന്‍റെ വിജയല​ക്ഷ്യം രണ്ടു പന്ത് ബാക്കി നിൽക്കേ ധോണിയും കൂട്ടരും മറികടന്നു.

സ്കോർ: ഡൽഹി: 147/6

ചെന്നൈ: 19.4 ഓവറിൽ 150/4

44 റൺസുമായി വാട്സൺ മുന്നിൽനിന്നു നയിച്ചപ്പോൾ ധോണി (32), റെയ്ന (30), കേദാർ ജാദവ് (27) എന്നിവരുടെ പിന്തുണകൂടി ചേർന്നതോടെ ചെന്നൈ വിജയം എളുപ്പമായി.
ഡൽഹിക്കായി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമയും റബാദയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ലെ പോ​ലെ​ത​ന്നെ ചെ​ന്നൈ ബൗ​ള​ര്‍മാ​ര്‍ ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി. 12-ാം സീ​സ​ണി​ല്‍ ആ​ദ്യ​മാ​യി 200 റ​ണ്‍സ് ക​ട​ന്ന ഡ​ല്‍ഹി​യെ മി​ക​ച്ച ബൗ​ളിം​ഗി​ലൂ​ടെ ചെ​ന്നൈ പി​ടി​ച്ചി​ട്ടു. അ​ര്‍ധ സെ​ഞ്ചു​റി നേ​ടിയ ശി​ഖ​ര്‍ ധ​വാ​ന്‍റെ (51) മി​ക​വി​ലാ​ണ് ഡ​ല്‍ഹി 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 147 റ​ണ്‍സ് നേ​ടി​യ​ത്. മും​ബൈ ഇ​ന്ത്യ​ന്‍സി​നെ​തി​രേ ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ് ന​ട​ത്തി​യ ഋ​ഷ​ഭ് പ​ന്തി​ന് ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ നേ​രം ക്രീ​സി​ല്‍ നി​ല്‍ക്കാ​നാ​യി​ല്ല. ടോ​സ് നേ​ടി​യ കാ​പ്പി​റ്റ​ല്‍സ് നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ ബൗ​ള​ര്‍മാ​ര്‍ക്കു മു​ന്നി​ല്‍ ധ​വാ​നും പൃ​ഥ്വി ഷാ​യ്ക്കും വ​ന്‍ അ​ടി​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല. ഈ ​ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ന് 36 റ​ണ്‍സി​ന്‍റെ ദൈ​ര്‍ഘ്യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 16 പ​ന്തി​ല്‍ 24 റ​ണ്‍സ് നേ​ടി​യ ഷാ​യെ ദീ​പ​ക് ച​ഹാ​ര്‍ ഷെ​യ്ന്‍ വാ​ട്‌​സ​ണി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. അ​ഞ്ചു ഫോ​ർ ഷാ​യു​ടെ ബാ​റ്റി​ല്‍നി​ന്നു പി​റ​ന്നു. ധ​വാ​നൊ​പ്പം നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ചേ​ര്‍ന്ന​തോ​ടെ ഡ​ല്‍ഹി മി​ക​ച്ച കൂ​ട്ടു​കെ​ട്ട് പ്ര​തീ​ക്ഷി​ച്ചു. ത​ട്ടി​യും മു​ട്ടി​യും നീ​ങ്ങി​യ ഈ ​സ​ഖ്യ​ത്തി​നും വ​ലി​യ അ​ടി​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല. ചെ​ന്നൈ പ​ന്തേ​റു​കാ​ര്‍ റ​ണ്‍സ് വ​ഴ​ങ്ങു​ന്ന​തി​ല്‍ പി​ശു​ക്കു കാ​ട്ടി​യ​തോ​ടെ 43 പ​ന്തി​ല്‍ ഇ​വ​ര്‍ക്ക് 43 റ​ണ്‍സേ നേ​ടാ​നാ​യു​ള്ളൂ. 20 പന്തിൽ 18 റ​ണ്‍സ് നേ​ടി​യ അ​യ്യ​രെ ഇ​മ്രാ​ന്‍ താ​ഹി​ര്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​യി​രു​ന്ന ഋ​ഷ​ഭ് പ​ന്തെ​ത്തി​യ​പ്പോ​ള്‍ ഡ​ല്‍ഹി​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ഉ​യ​ര്‍ന്നു. മു​ംബൈ ഇ​ന്ത്യ​ന്‍സി​നെ​തി​രേ ന​ട​ത്തി​യ​തു​പോ​ലൊ​രു പ്ര​ക​ട​ന​ത്തി​നാ​യി ആ​രാ​ധ​ക​ര്‍ കാ​ത്തി​രു​ന്നു. അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍ക്കൊ​പ്പ​മെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ​ന്തെ​ത്തി​യ​പ്പോ​ള്‍ ക​ളി​ക്കൊ​രു വേ​ഗ​ത കൈ​വ​ന്നു. അ​പ​ക​ട​കാ​രി​യാ​യ പ​ന്തി​നെ ഡ്വെ​യ്ന്‍ ബ്രാ​വോ ഷാ​ര്‍ദു​ല്‍ ടാ​ക്കൂ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.


18 പ​ന്തി​ല്‍ 41 റ​ണ്‍സാ​ണ് ഈ ​മൂ​ന്നാം കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ​ത്. പ​ന്താ​യി​രു​ന്നു കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​കാ​രി​യാ​യ​ത്. 13 പ​ന്തി​ല്‍ ര​ണ്ടു ഫോ​റും ഒ​രു സി​ക്‌​സും സ​ഹി​തം 25 റ​ണ്‍സാ​ണ് യു​വ വി​ക്ക​റ്റ് കീ​പ്പ​ര്‍ നേ​ടി​യ​ത്. പ​ന്ത് പു​റ​ത്താ​കു​മ്പോ​ള്‍ ഡ​ല്‍ഹി​ക്കു 15.2 ഓ​വ​റി​ല്‍ 120 റ​ണ്‍സാ​യി​രു​ന്നു. പി​ന്നീ​ടെ​ത്തി​യ​വ​ര്‍ക്ക് വ​ന്‍ അ​ടി​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല. കോ​ളി​ന്‍ ഇ​ന്‍ഗ്രാ​മി​നെ (2) ബ്രാ​വോ​യും കീ​മോ പോ​ളി​നെ (0) ര​വീ​ന്ദ്ര ജ​ഡേ​ജയും ക്ലീ​ന്‍ബൗ​ള്‍ക്കി. അ​വ​സാ​നം അ​ക്ഷ​ര്‍ പ​ട്ടേ​ലും (9 നോ​ട്ടൗ​ട്ട്), രാ​ഹു​ല്‍ ടെ​വാ​ത്യ​യും (11) ചേ​ര്‍ന്ന് ഡ​ല്‍ഹി​യു​ടെ സ്‌​കോ​ര്‍ 140 ക​ട​ത്തി.

ബ്രാ​വോ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ചാ​ഹ​ര്‍, ജ​ഡേ​ജ, താ​ഹി​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.