താ​​​​ര​​​​മാ​​​​യി ശിഖർ ധ​​​​വാ​​​​ൻ
Saturday, April 13, 2019 11:22 PM IST
കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​നെ​​​​തി​​​​രാ​​​​യ ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി-20 പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സി​​​​ന്‍റെ താ​​​​ര​​​​മാ​​​​യ​​​​ത് ശി​​​​ഖ​​​​ർ ധ​​​​വാ​​​​ൻ. ധ​​​​വാ​​​​ൻ 63 പ​​​​ന്തി​​​​ൽ 97 റ​​​​ണ്‍​സു​​​​മാ​​​​യി പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്ന​​​​പ്പോ​​​​ൾ ഡ​​​​ൽ​​​​ഹി ഏ​​​​ഴ് പ​​​​ന്ത് ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. കോ​​​​ൽ​​​​ക്ക​​​​ത്ത 20 ഓ​​​​വ​​​​റി​​​​ൽ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 178 റ​​​​ണ്‍​സ് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ഡ​​​​ൽ​​​​ഹി 18.5 ഓ​​​​വ​​​​റി​​​​ൽ മൂ​​​​ന്നി​​​​ന് 180 അ​​​​ടി​​​​ച്ച് ജ​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഈ ​​​​സീ​​​​സ​​​​ണ്‍ ഐ​​​​പി​​​​എ​​​​ലി​​​​ലെ 41-ാമ​​​​ത് അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യാ​​​​ണ് ധ​​​​വാ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ ജ​​​​യ​​​​മാ​​​​ണ്. ഏ​​​​ഴ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഡ​​​​ൽ​​​​ഹി​​​​ക്ക് നാ​​​​ല് ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി എ​​​​ട്ട് പോ​​​​യി​​​​ന്‍റാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​ന്ന് സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ അ​​​​ടു​​​​ത്ത മ​​​​ത്സ​​​​രം. സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സു​​​​മാ​​​​യു​​​​ള്ള ആ​​​​ദ്യ മ​​​​ത്സ​​​​രം ഡ​​​​ൽ​​​​ഹി അ​​​​ഞ്ച് വി​​​​ക്ക​​​​റ്റി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.