ബ​​ജ്റം​​ഗി​​നു സ്വ​​ർ​​ണം
ബ​​ജ്റം​​ഗി​​നു സ്വ​​ർ​​ണം
Tuesday, April 23, 2019 11:14 PM IST
സി​​ആ​​ൻ (ചൈ​​ന): ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ഇ​​ന്ത്യ​​യു​​ടെ ബ​​ജ്റം​​ഗ് പൂ​​നി​​യ ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പു​​രു​​ഷ വി​​ഭാ​​ഗം 65 കി​​ലോ​​ഗ്രാം ഫ്രീ​​സ്റ്റൈ​​ൽ ഗു​​സ്തി​​യി​​ൽ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ഉ​​ജ്വ​​ല പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തി​​യാ​​ണ് ബ​​ജ്റം​​ഗ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്.

തു​​ട​​ർ​​ച്ച​​യാ​​യി 10 പോ​​യി​​ന്‍റ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​രം 12-7ന് ​​ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ സ​​യ​​ത്ബെ​​ക് ഒ​​ക​​സോ​​വി​​നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. 2018 കോ​​മ​​ണ്‍​വെ​​ൽ​​ത്ത്, ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ബ​​ജ്റം​​ഗ് മ​​ത്സ​​രം തു​​ട​​ങ്ങി ആ​​ദ്യ മി​​നി​​റ്റി​​ൽ 2-7നു ​​പി​​ന്നി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​തി​​ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ്.


79 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​വീ​​ണ്‍ റാ​​ണ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. ഇ​​റാ​​നി​​യ​​ൻ എ​​തി​​രാ​​ളി​​ക്കു​​മു​​ന്നി​​ൽ 0-3നു ​​ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് പ്ര​​വീ​​ണ്‍ വെ​​ള്ളി​​യി​​ലൊ​​തു​​ങ്ങി​​യ​​ത്. 97 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സ​​ത്യ​​വ​​ർ​​ത് കാ​​ദി​​യ​​ൻ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.