ടോട്ടനം ഹോട്സ്പറിനു ജയം
Thursday, April 25, 2019 1:31 AM IST
ല​ണ്ട​ന്‍: ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ 88-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ ബ്രൈ​റ്റ​ന്‍റെ അ​തു​വ​രെ​യു​ള്ള എ​ല്ലാ ചെ​റു​ത്തു​നി​ല്‍പ്പും ത​ക​ര്‍ത്ത് ടോ​ട്ട​ന​ത്തി​ന് 1-0ന്‍റെ ​ജ​യ​മൊ​രു​ക്കി. ഇതോ​ടെ ടോ​ട്ട​നം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ മൂ​ന്നാം സ്ഥാ​നം കൂ​ടു​ത​ല്‍ മു​റു​ക്കി. 35 ക​ളി​യി​ല്‍ 70 പോ​യി​ന്‍റാ​ണ് ടോ​ട്ട​ന​ത്തി​ന്.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ സ​താം​പ്ട​ന്‍റെ ഷെ​യ്ന്‍ ലോം​ഗ് വേ​ഗ​മേ​റി​യ ഗോ​ള്‍ കു​റി​ച്ചെ​ങ്കി​ലും അ​വ​സാ​ന മി​നി​റ്റി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി വാ​റ്റ്ഫ​ര്‍ഡു​മാ​യി 1-1ന്‍റെ ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഗോ​ള്‍ കു​റി​ക്കാ​ന്‍ ഷെ​യ്ന്‍ ലോം​ഗി​നു വേ​ണ്ടി​വ​ന്ന സ​മ​യം 7.69 സെ​ക്ക​ന്‍ഡ്. 2000ല്‍ ​ടോ​ട്ട​ന​മി​ന്‍റെ ലെ​ഡ് ലി ​കിം​ഗ് ബ്രാ​ഡ്‌​ഫോ​ര്‍ഡി​നെ​തി​രേ 9.82 സെ​ക്ക​ന്‍ഡി​ല്‍ നേ​ടി​യ ഗോ​ളി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് തി​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.