സിറ്റി ജയിച്ചു; ആഴ്‌സണൽ തോറ്റു
Thursday, April 25, 2019 11:40 PM IST
ല​ണ്ട​ന്‍: ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി. മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി​യി​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി സി​റ്റി​യോ​ട് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് തോ​ല്‍വി​യേ​റ്റു​വാ​ങ്ങി. സ്വ​ന്തം തട്ടകമായ ഓ​ള്‍ഡ് ട്രാ​ഫ​‍ഡി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ പ​രാ​ജ​യം. ര​ണ്ടാം പ​കു​തി​യി​ല്‍ ബെ​ര്‍ണാ​ര്‍ഡോ സി​ല്‍വ, ലെ​റോ​യ് സേ​ന്‍ എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു ഗോ​ളു​ക​ള്‍.

ലീ​ഗി​ല്‍ ഇ​നി മൂ​ന്നു മ​ത്സ​രംകൂ​ടി​ ശേ​ഷി​ക്കേ സി​റ്റി​ക്ക് 35 ക​ളി​യി​ല്‍ 89 പോ​യി​ന്‍റാ​ണ്. ഒ​രു സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മെ​ന്ന സ്വ​ന്തം റി​ക്കാ​ര്‍ഡ് തി​രു​ത്തി. ഈ ​സീ​സ​ണി​ല്‍ എ​ല്ലാ ടൂ​ര്‍ണ​മെ​ന്‍റി​ലു​മാ​യി 157 ഗോ​ളാ​ണ് സി​റ്റി നേ​ടി​യ​ത്. ഒ​രു ഗോ​ള്‍ പോ​ലും നേ​ടാ​തെയുള്ള യു​ണൈ​റ്റ​ഡി​ന്‍റെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാ​മ​ത്തെ തോ​ല്‍വി​യാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് ക​ളി​യി​ല്‍ ഒ​ലെ ഗ​ണ്ണ​ര്‍ സോ​ള്‍ഷെ​യ​റു​ടെ ടീ​മി​ന്‍റെ ഏ​ഴാ​മ​ത്തെ തോ​ല്‍വി​യും.


ആ​ദ്യ നാ​ലി​ല്‍ തി​രി​ച്ചെ​ത്താ​മെ​ന്ന ആ​ഴ്‌​സ​ണ​ലി​ന്‍റെ മോ​ഹ​ങ്ങ​ള്‍ക്ക് തി​രി​ച്ച​ടി. എ​വേ മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 3-1ന് ​വൂ​ള്‍വ​ര്‍ഹാം​ട​ണോ​ട് തോ​റ്റു. 35 കളി​യി​ല്‍ 66 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.