ഗാ​ര്‍ഡി​യോ​ള പ്രീ​മി​യ​ര്‍ ലീ​ഗ് മാ​നേ​ജ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍
ഗാ​ര്‍ഡി​യോ​ള പ്രീ​മി​യ​ര്‍ ലീ​ഗ് മാ​നേ​ജ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍
Wednesday, May 15, 2019 11:44 PM IST
തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പെ​പ് ഗാ​ര്‍ഡി​യോ​ള​യ്ക്ക് പ്രീ​മി​യ​ര്‍ ലീ​ഗ് മാ​നേ​ജ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍ അ​വാ​ര്‍ഡ്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഗാ​ര്‍ഡി​യോ​ള​യ്ക്ക് ഈ ​അ​വാ​ര്‍ഡ് ല​ഭി​ക്കു​ന്ന​ത്.

ഈ ​സീ​സ​ണി​ല്‍ മൂ​ന്നു കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ഗാ​ര്‍ഡി​യോ​ള​യു​ടെ സി​റ്റി ര​ണ്ടെ​ണ്ണം നേ​ടി​ക്ക​ഴി​ഞ്ഞു. ലീ​ഗ് ക​പ്പി​ലും പ്രീ​മി​യ​ര്‍ ലീ​ഗി​ലും മു​ത്ത​മി​ട്ട സി​റ്റി ഇ​നി എ​ഫ്എ ക​പ്പ് ഫൈ​ന​ലി​ല്‍ ശ​നി​യാ​ഴ്ച വാ​റ്റ്ഫ​ര്‍ഡി​നെ വെം​ബ്ലി​യി​ല്‍ നേ​രി​ടും. ഇ​തും നേ​ടി​യാ​ല്‍ സി​റ്റി​ക്ക് ആ​ദ്യ​മാ​യി ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​ല്‍ ട്രി​പ്പി​ള്‍ കി​രീ​ടം നേ​ടാം.


ലി​വ​ര്‍പൂ​ളി​ന്‍റെ യ​ര്‍ഗ​ന്‍ ക്ലോ​പ്പ്, ടോ​ട്ട​ന​ത്തെ ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​ച്ച മൗ​റി​സി​യോ പോ​ചെ​റ്റി​നോ, വൂ​ള്‍വ​ര്‍ഹാം​ട​ണെ ആ​ദ്യ പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി​ച്ച നു​നോ എ​സ്പി​രി​റ്റോ സാ​ന്‍റോ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ഗാ​ര്‍ഡി​യോ​ള ര​ണ്ടാം ത​വ​ണ​യും അ​വാ​ര്‍ഡ് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.