കംഗാരു ജയം
Thursday, June 13, 2019 12:26 AM IST
ടോ​ണ്ട​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ പ​രാ​ജ​യ​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​നെ​തി​രാ​യ ജ​യ​ത്തി​ലൂ​ടെ കം​ഗാ​രു​ക്ക​ൾ തി​രി​ച്ചെ​ത്തി. ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രിക്കറ്റിൽ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ (107 റ​ണ്‍​സ്) സെ​ഞ്ചു​റിയിൽ ഓ​സ്ട്രേ​ലി​യ പാ​ക്കി​സ്ഥാ​നെ 41 റ​ണ്‍​സി​നു കീഴടക്കി.

വാ​​ർ​​ണ​​ർ ഷോ

​​ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​ർ ഉ​​ജ്വ​​ല പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്. ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​റും (111 പ​​ന്തി​​ൽ 107 റ​​ണ്‍​സ്) ക്യാ​​പ്റ്റ​​ൻ ആ​​രോ​​ണ്‍ ഫി​​ഞ്ചും (84 പ​​ന്തി​​ൽ 82 റ​​ണ്‍​സ്) ചേ​​ർ​​ന്ന് 22 ഓ​​വ​​റി​​ൽ 146 റ​​ണ്‍​സ് നേ​​ടി. 23-ാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ മു​​ഹ​​മ്മ​​ദ് അ​​മീ​​ർ ഇ​​വ​​രു​​ടെ കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ച്ചു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ വാ​​ർ​​ണ​​റും സ്റ്റീ​​വ് സ്മി​​ത്തും (10 റ​​ണ്‍​സ്) ചേ​​ർ​​ന്ന് നേ​​ടി​​യ 43 റ​​ണ്‍​സ് ആ​​ണ് പി​​ന്നീ​​ടു​​ണ്ടാ​​യ മികച്ച കൂ​​ട്ടു​​കെ​​ട്ട്. ഒ​​രു ഓ​​സീ​​സ് താ​​രം ഈ ​​ലോ​​ക​​ക​​പ്പി​​ൽ നേ​​ടു​​ന്ന ആ​​ദ്യ സെ​​ഞ്ചു​​റി​​യാ​​ണ് ഇ​​ന്ന​​ലെ വാ​​ർ​​ണ​​ർ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഏ​​ക​​ദി​​ന​​ത്തി​​ൽ വാ​​ർ​​ണ​​റി​​ന്‍റെ 15-ാം സെ​​ഞ്ചു​​റി​​യാ​​ണ്. ഒ​​രു വ​​ർ​​ഷ​​വും ഒ​​ന്പ​​തു മാ​​സ​​ത്തി​​നും ശേ​​ഷ​​മാ​​ണ് (അ​​വ​​സാ​​ന സെ​​ഞ്ചു​​റി 2017 സെ​​പ്റ്റം​​ബ​​റി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ) ഓ​​സീ​​സ് താ​​രം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത്. അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മു​​ഹ​​മ്മ​​ദ് അ​​മീ​​ർ ആ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യെ 307ൽ ​​പി​​ടി​​ച്ചു​​നി​​ർത്തി​​യ​​ത്. ആ​​ദ്യ 25 ഓ​​വ​​റി​​ൽ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 165 റ​​ണ്‍​സ് എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്നു​​ള്ള 24 ഓ​​വ​​റി​​ൽ 142 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട് 49 ഓ​​വ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ പു​​റ​​ത്താ​​യി.


ഫി​​ഞ്ചി​​ന്‍റെ ബൗ​​ളിം​​ഗ്

മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ ഫ​​ഖാ​​ർ സ​​മാ​​നെ (പൂ​​ജ്യം) ന​​ഷ്ട​​പ്പെ​​ട്ട പാ​​ക്കി​​സ്ഥാ​​ൻ ഇ​​മാം ഉ​​ൾ ഹ​​ഖ് (53 റ​​ണ്‍​സ്), ബാ​​ബ​​ർ അ​​സം (30 റ​​ണ്‍​സ്), മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് (46 റ​​ണ്‍​സ്) എ​​ന്നി​​വ​​രി​​ലൂ​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​നു ശ്ര​​മി​​ച്ചു. എ​​ന്നാ​​ൽ, 27-ാം ഓ​​വ​​ർ എ​​റി​​യാ​​ൻ ആ​​രോ​​ണ്‍ ഫി​​ഞ്ച് എ​​ത്തി​​യ​​പ്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ നി​​ർ​​ണാ​​യ​​ക വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഹ​​ഫീ​​സ് ഫി​​ഞ്ചി​​ന്‍റെ പ​​ന്തി​​ൽ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കി​​നു ക്യാ​​ച്ച് ന​​ല്കി.25 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 136 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്ന പാ​​ക്കി​​സ്ഥാ​​ന് അ​​ടു​​ത്ത അ​​ഞ്ച് ഓ​​വ​​റി​​നു​​ള്ളി​​ൽ 24 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. വാ​ല​റ്റ​ത്ത് വ​ഹാ​ബ് റി​യാ​സ് (39 പ​ന്തി​ൽ 45 റ​ണ്‍​സ്) ത​ക​ർ​ത്ത​ടി​ച്ചെ​ങ്കി​ലും പാ​ക്കി​സ്ഥാ​നു ജ​യ​ത്തി​ലെ​ത്താ​നാ​യി​ല്ല. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ തു​​ട​​ർ​​ച്ച​​യാ​​യ എട്ടാം തോ​​ൽ​​വി​യാണ് പാക്കിസ്ഥാൻ വഴങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.