സർവം ഷക്കീബ്
സർവം ഷക്കീബ്
Tuesday, June 25, 2019 12:20 AM IST
സ​താം​പ്ട​ണ്‍: ഷ​ക്കീ​ബ് അ​ൽ ഹ​സ​ന്‍റെ ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ലൂ​ടെ ബം​ഗ്ലാ​ദേ​ശ് 62 റ​ണ്‍​സി​ന് അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ർ​ധ​സെ​ഞ്ചു​റി​യും (51 റ​ണ്‍​സ്) അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​വും ന​ട​ത്തി​യ ഷ​ക്കീ​ബ് ലോ​ക​ക​പ്പി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ആ​ദ്യ ബം​ഗ്ലാ​ദേ​ശ് ബൗ​ള​റാ​യി. 50ൽ ​അ​ധി​കം റ​ണ്‍​സും അ​ഞ്ച് വി​ക്ക​റ്റും ഒ​രു മ​ത്സ​ര​ത്തി​ൽ വീ​ഴ്ത്തു​ന്ന (2011ൽ ​യു​വ​രാ​ജ് സിം​ഗി​നു​ശേ​ഷം) ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് ഷ​ക്കീ​ബ്.

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന നേ​​ട്ട​​ത്തി​​ൽ എ​​ത്തു​​ന്ന ആ​​ദ്യ ബം​​ഗ്ലാ​ദേ​​ശ് താ​​ര​​വുമാ​​യി ഷ​​ക്കീ​​ബ്. വ്യ​​ക്തി​​ഗ​​ത സ്കോ​​ർ 35ൽ ​​എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഷ​​ക്കീ​​ബ് ലോ​​ക​​ക​​പ്പി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ലെ​​ത്തി​​യ​​ത്. ച​​രി​​ത്ര​​ത്തി​​ൽ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന 19-ാമ​​ത് താ​​ര​​മാ​​ണ്. 69 പ​​ന്തി​​ൽ ഒ​​രു സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 51 റ​​ണ്‍​സ് ഷ​​ക്കീ​​ബ് ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ ലോ​​ക​​ക​​പ്പ് റ​​ണ്‍​വേ​​ട്ട​​യി​​ൽ ബം​​ഗ്ലാ​ദേ​​ശ് ഓ​​പ്പ​​ണ​​ർ വീ​​ണ്ടും ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. ലോ​​ക​​ക​​പ്പി​​ൽ 1,000 റ​​ണ്‍​സും 25ൽ ​​അ​​ധി​​കം വി​​ക്ക​​റ്റും വീ​​ഴ്ത്തു​​ന്ന ര​​ണ്ടാ​​മ​​ത് താ​​ര​​വുമായി ഷ​​ക്കീ​​ബ്. സ​​ന​​ത് ജ​​യ​​സൂ​​ര്യ​​യാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടത്തിലെത്തിയ​​ത്.

ഷ​​ക്കീ​​ബ്- മു​​ഷ്ഫി​​ഖ​​ർ

ഷ​​ക്കീ​​ബ് അ​​ൽ​​ഹ​​സ​​നും മു​​ഷ്ഫി​​ഖ​​ർ റ​​ഹീ​​മും (87 പ​​ന്തി​​ൽ 83 റ​​ണ്‍​സ്) മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 61 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ബം​​ഗ്ലാ​​ദേ​​ശ് ഇ​​ന്നിം​​ഗ്സി​​ലെ ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ട്. ബം​ഗ്ലാ​ദേ​​ശി​​നാ​​യി ഏ​​ക​​ദി​​ന​​ത്തി​​ൽ ആ​​ദ്യ​​മാ​​യി 3,000 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​വ​​ർ കു​​റി​​ച്ചു.


ഓ​​ൾ റൗ​​ണ്ട് ഷ​​ക്കീ​​ബ്

263 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ പ​​ന്ത് കൊ​​ണ്ടും ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ കു​​ടു​​ക്കി. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ഓ​​ൾ റൗ​​ണ്ട​​റാ​​ണ് താ​​നെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ഷ​​ക്കീ​​ബി​​ന്‍റേ​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 32.2 ഓ​​വ​​റി​​ൽ 117ന് ​​അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ട​​പ്പോ​​ൾ അ​​തി​​ൽ നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് ഷ​​ക്കീ​​ബ് ആ​​യി​​രു​​ന്നു.സ​മി​യു​ള്ള ഷെ​ൻ​വാ​രി (49 നോ​ട്ടൗ​ട്ട്) പൊ​രു​തി​യെ​ങ്കി​ലും അ​ഫ്ഗാ​ന്‍റെ ഇ​ന്നിം​ഗ്സ് 200ൽ ​അ​വ​സാ​നി​ച്ചു.

സ്കോർബോർഡ്

അ​ഫ്ഗാ​നി​സ്ഥാ​ൻ: 200 (47)

ബം​ഗ്ലാ​ദേ​ശ്: 267 /7 (50)
മു​ഷ്ഫി​ഖ​ർ റ​ഹീം: 83(87)
ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ: 51 (69)
ത​മീം ഇ​ക്ബാ​ൽ: 36(53)

മു​ജീ​ബ് ഉ​ർ റ‌​ഹ്‌​മാ​ൻ: 3/39 (10)
ഗു​ൽ​ബാ​ദി​ൻ നെ​യ്ബ്: 2/56 (10)
മു​ഹ​മ്മ​ദ് ന​ബി: 1/44 (10)

അ​ഫ്ഗാ​നി​സ്ഥാ​ൻ: 200 (47)

സ​മി​യു​ള്ള ഷെ​ൻ​വാ​രി: 49* (51)
ഗു​ൽ​ബാ​ദി​ൻ ന​യി​ബ്: 47 (75)
റ​ഹ‌്മ​ത്ത് ഷാ: 24 (35) ​

ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ: 5/29 (10)
മു​ഷ്ഫി​ഖ​ർ റ​ഹ്‌​മാ​ൻ: 2/32 (8)
മൊ​സാ​ഡ​ക് ഹു​സൈ​ൻ: 1/25 (6)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.