നെ​​ഞ്ചു​​വേ​​ദ​​ന: ലാ​​റ ആ​​ശു​​പ​​ത്രി​​യി​​ൽ
നെ​​ഞ്ചു​​വേ​​ദ​​ന: ലാ​​റ ആ​​ശു​​പ​​ത്രി​​യി​​ൽ
Wednesday, June 26, 2019 12:05 AM IST
മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ​​മാ​​യ ബ്ര​​യാ​​ൻ ലാ​​റ​​യെ നെ​​ഞ്ചു​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. 2019 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് അ​​നു​​ബ​​ന്ധ പ​​രി​​പാ​​ടി​​ക്കാ​​യി മും​​ബൈ​​യി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു ലാ​​റ. ഒ​​രു ഹോ​​ട്ട​​ലി​​ൽ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്ക​​വെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നു നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത് എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. തു​​ട​​ർ​​ന്ന് 12.30 ഓ​​ടെ അ​​ദ്ദേ​​ഹ​​ത്തെ ഗ്ലോ​ബ​​ൽ ഹോ​​സ്പി​​റ്റ​​ലി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


അ​രോ​ഗ്യ​നി​ല​യി​ൽ നി​ല​വി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്നും വൈകാതെ ഹോ​ട്ട​ൽ റൂ​മി​ലേ​ക്ക് മാ​റു​മെ​ന്നും ലാ​റ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ 400 റ​​ണ്‍​സി​​ൽ അ​​ധി​​കം നേ​​ടി​​യ ഏ​​ക താ​​ര​​മാ​​ണ് ലാ​​റ. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന (501 നോ​​ട്ടൗ​​ട്ട്) സ്കോ​​റും ലാ​​റ​​യു​​ടെ പേ​​രി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.