ഭു​​വ​​നേ​​ശ്വ​​ർ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു
ഭു​​വ​​നേ​​ശ്വ​​ർ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു
Wednesday, June 26, 2019 12:05 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: തു​​ട​​ഞ​​ര​​ന്പി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​ൽ വി​​ട്ടു​​നി​​ന്ന ഇ​​ന്ത്യ​​ൻ പേ​​സ​​ർ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ നെ​​റ്റ്സി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങി. ഭു​​വ​​നേ​​ശ്വ​​ർ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന വീ​​ഡി​​യോ ആ​​രാ​​ണ് നെ​​റ്റ്സി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​തെ​​ന്ന് നോ​​ക്കൂ എ​​ന്ന കു​​റി​​പ്പോ​​ടെ ബി​​സി​​സി​​ഐ ട്വീ​​റ്റ് ചെ​​യ്തു.

പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ഭു​​വി​​ക്ക് പ​​രി​​ക്കേ​​റ്റ​​ത്. പേ​​ശി​​വ​​ലി​​വ് അ​​നു​​ഭ​​വ​​പ്പെ​​ട്ട താ​​രം ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​ക്കാ​​തെ മൈ​​താ​​നം വി​​ട്ടു. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഭു​​വ​​നേ​​ശ്വ​​റി​​ന് പ​​ക​​രം മു​​ഹ​​മ്മ​​ദ് ഷാ​​മി​​യാ​​ണ് ഇ​​റ​​ങ്ങി​​യ​​ത്. ഷാ​​മി ഹാ​​ട്രി​​ക് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ കി​​ട്ടി​​യ അ​​വ​​സ​​രം മു​​ത​​ലാ​​ക്കു​​ക​​യും ചെ​​യ്തു.


ഭു​​വ​​നേ​​ശ്വ​​ർ ചൊ​​വ്വാ​​ഴ്ച മാ​​ഞ്ച​​സ്റ്റ​​റി​​ൽ 35 മി​​നി​​റ്റ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. ഫി​​സി​​യോ പാ​​ട്രി​​ക് ഫ​​ർ​​ഹാ​​ർ​​ട്ടി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​നാ​​യി​​രു​​ന്നു ഭു​​വി ബൗ​​ളിം​​ഗ് ചെ​​യ്ത​​ത്. ഇ​​തോ​​ടെ നാ​​ളെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ഇ​​ന്ത്യ​​ക്കൊ​​പ്പം ഭു​​വ​​നേ​​ശ്വ​​ർ ഇ​​റ​​ങ്ങു​​മോ​​യെ​​ന്ന ചോ​​ദ്യം ഉ​​യ​​ർ​​ന്നു. പ​​രി​​ക്ക് ഭേ​​ദ​​മാ​​യി ഭു​​വി നെ​​റ്റ്സി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത് ഇ​​ന്ത്യ​​ക്ക് ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ്. ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ വൈ​​കു​​ന്നേ​​രം മൂ​​ന്ന് മ​​ണി​​ക്കാ​​ണ് ഇ​​ന്ത്യ-​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.