കിരീടം തറവാട്ടിൽ
കിരീടം തറവാട്ടിൽ
Monday, July 15, 2019 1:10 AM IST
ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ലോ​ക​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ അ​ത്യാ​വേ​ശ പോ​രാ​ട്ട​ത്തി​ൽ ക്രിക്കറ്റിന്‍റെ തല തൊട്ടപ്പന്മാരായ ഇംഗ്ലണ്ടിന് കി​രീ​ടം. ഇംഗ്ലണ്ടി ന്‍റെ കന്നി ഏകദിന ലോകകപ്പ് കിരീടമാണ്. ക്രി​ക്ക​റ്റി​ന്‍റെ തി​രു​മു​റ്റ​മാ​യ ലോ​ഡ്സി​ൽ ന​ട​ന്ന കി​രീ​ട യു​ദ്ധ​ത്തി​ൽ ഇം​ഗ്ലണ്ടും ന്യൂ​സി​ല​ൻ​ഡും ടൈ ​പാ​ലി​ച്ച​തോ​ടെ മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ടു. ലോ​ക​ക​പ്പ് കി​രീ​ട ജേ​താ​വി​നെ സൂ​പ്പ​ർ ഓ​വ​റി​ലൂ​ടെ നി​ശ്ച​യി​ക്കേ​ണ്ടി​വ​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്.

ഇം​ഗ്ലീഷ് ഇ​ന്നിം​ഗ്സി​ന്‍റെ 50-ാം ഓ​വ​റി​ൽ ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ ആ​തി​ഥേ​യ​ർ​ക്ക് നാ​ല് റ​ണ്‍​സ് ബൈ ​ല​ഭി​ച്ച​താ​ണ് മ​ത്സ​രം അ​ടി​മു​ടി മാ​റ്റി​യ​ത്. 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ പോ​രാ​ട്ടം ന​യി​ച്ച ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടാം റ​ണ്ണി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക്രീ​സി​ലേ​ക്ക് ഡൈ​വ് ചെ​യ്ത​പ്പോ​ൾ ബാ​റ്റി​ൽ ത്രോ ​ബോ​ൾ കൊ​ണ്ടാ​ണ് ബൗ​ണ്ട​റി ല​ഭി​ച്ച​ത്.

സൂ​പ്പ​ർ ഓ​വ​ർ

സൂ​പ്പ​ർ ഓ​വ​റി​ൽ മൂ​ന്ന് ബാ​റ്റ്സ്മാന്മാരും ഒ​രു ബൗ​ള​റും ത​മ്മി​ലാ​ണ് പോ​രാ​ട്ടം. ബാ​റ്റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ടീം ​ബാ​റ്റിം​ഗ് തു​ട​രു​ക​യെ​ന്ന​താ​ണ് സൂ​പ്പ​ർ ഓ​വ​റി​ന്‍റെ നി​യ​മം. ഇം​ഗ്ല​ണ്ടി​നാ​യി ബെ​ൻ സ്റ്റോ​ക്സും ജോ​സ് ബ​ട്‌ലറും ക്രീ​സി​ലെ​ത്തി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ സൂ​പ്പ​ർ ഓ​വ​ർ എ​റി​ഞ്ഞ ബോ​ൾ​ട്ടി​ന്‍റെ ആ​റ് പ​ന്തി​ൽ ഇം​ഗ്ലണ്ട് 15 റ​ണ്‍​സ് നേ​ടി. ഇം​ഗ്ലണ്ടി​നാ​യി ജോ​ഫ്ര ആ​ർ​ച്ച​റാ​ണ് സൂ​പ്പ​ർ ഓ​വ​ർ എ​റി​യാ​നെ​ത്തി​യ​ത്.

സൂ​പ്പ​ർ ഓ​വ​റി​ൽ ര​ണ്ട് ടീ​മു​ക​ളും 15 റ​ൺ​സ് വീ​തം നേ​ടി​യ​തോ​ടെ ഇ​ന്നിം​ഗ്സി​ൽ ഏ​റ്റ​വും അ​ധി​കം ബൗ​ണ്ട​റി നേ​ടി​യ ടീ​മാ​യ ഇം​ഗ്ല​ണ്ട് കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സി​ൽ 22 ഫോ​റും ര​ണ്ട് സി​ക്സും ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡി​ന് 14 ഫോ​റും ര​ണ്ട് സി​ക്സും മാ​ത്ര​മാ​യി​രു​ന്നു.

നി​​ക്കോ​​ളാ​​സ്, ലാ​​ഥം...

ടോ​​സ് ജ​​യി​​ച്ച് ക്രീ​​സി​​ലെ​​ത്തി​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ന് പ​​തി​​വ് പോ​​ലെ തു​​ട​​ക്ക​​ത്തി​​ൽ​​ത്ത​​ന്നെ മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ലി​​നെ ന​​ഷ്ട​​പ്പെ​​ട്ടു. 18 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ര​​ണ്ട് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 19 റ​​ണ്‍​സ് എ​​ടു​​ത്ത​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഗ​​പ്റ്റി​​ൽ, ക്രി​​സ് വോ​​ക്സി​​ന്‍റെ പ​​ന്തി​​ൽ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ട​​ങ്ങി​​യ​​ത്. ജോ​​ഫ്ര ആ​​ർ​​ച്ച​​റെ സി​​ക്സ​​ർ പ​​റ​​ത്തി​​യ ഗ​​പ്റ്റി​​ൽ കി​​വീ​​സി​​നെ മി​​ക​​ച്ച സ്കോ​​റി​​ലെ​​ത്തി​​ക്കു​​മെ​​ന്ന തോ​​ന്ന​​ൽ ആ​​ദ്യ ഓ​​വ​​റു​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ നേ​​ര​​ത്തേ മ​​ട​​ങ്ങു​​ന്ന​​തും ലോ​​ഡ്സി​​ൽ ക​​ണ്ടു. 53 പ​​ന്തി​​ൽ 30 റ​​ണ്‍​സ് എ​​ടു​​ത്ത വി​​ല്യം​​സ​​ണി​​നെ ലി​​യാം പ്ല​​ങ്കെ​​റ്റ് വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ജോ​​സ് ബ​​ട്‌​ല​​റി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ നി​​ക്കോ​​ളാ​​സി​​നൊ​​പ്പം 74 റ​​ണ്‍സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് വി​​ല്യം​​സ​​ണ്‍ മ​​ട​​ങ്ങി​​യ​​ത്. കി​​വീ​​സ് ഇ​​ന്നിം​​ഗ്സി​​ലെ മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ടും ഇ​​താ​​യി​​രു​​ന്നു.


77 പ​​ന്തി​​ൽ നാ​​ല് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 55 റ​​ണ്‍​സ് നേ​​ടി​​യ ഹെ​​ൻ‌റി ​​നി​​ക്കോ​​ളാ​​സ് ആ​​ണ് കി​​വീ​​സ് നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ർ. ടോം ​​ലാ​​ഥം 56 പ​​ന്തി​​ൽ ര​​ണ്ട് ഫോ​​റും ഒ​​രു സി​​ക്സും അ​​ട​​ക്കം 47 റ​​ണ്‍​സ് എ​​ടു​​ത്തു. റോ​​സ് ടെ​​യ്‌​ല​​ർ (15 റ​​ണ്‍​സ്), ജ​​യിം​​സ് നീ​​ഷം (19 റ​​ണ്‍​സ്), കോ​​ളി​​ൻ ഗ്രാ​​ൻ​​ഡ്ഹോം (16 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി​​യ​​ത് കി​​വീ​​സി​​നു തി​​രി​​ച്ച​​ടി​​യാ​​യി. ആ​​റാം വി​​ക്ക​​റ്റി​​ൽ ഗ്രാ​​ൻ​​ഡ്ഹോ​​മും ലാ​​ഥ​​വും 46 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി.

റൂ​​ട്ടി​​നും പ്ല​​ങ്കെ​​റ്റി​​നും റി​​ക്കാ​​ർ​​ഡ്

ഒ​​രു പ​​ര​​ന്പ​​ര​​യി​​ലോ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലോ ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ടു​​ക്കു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ന​​ലെ ജോ ​​റൂ​​ട്ട് സ്വ​​ന്ത​​മാ​​ക്കി. ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ന്ന റി​​ക്കാ​​ർ​​ഡ് സെ​​മി​​യി​​ൽ ഇം​​ഗ്ലീ​ഷ് താ​​രം നേ​​ടി​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യിം​​സ് നീ​​ഷ​​ത്തി​​ന്‍റെ ക്യാ​​ച്ച് എ​​ടു​​ത്ത​​തോ​​ടെ റൂ​​ട്ടി​​ന്‍റെ ഈ ​​ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ക്യാ​​ച്ചു​​ക​​ളു​​ടെ എ​​ണ്ണം 13 ആ​​യി.


ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ മൂ​​ന്നോ അ​​തി​​ൽ കൂ​​ടു​​ത​​ലോ വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം​​കൂ​​ടി​​യ ബൗ​​ള​​ർ എ​​ന്ന നേ​​ട്ട​​മാ​​ണ് ലി​​യാം പ്ല​​ങ്കെ​​റ്റ് (3/42) ഇ​​ന്ന​​ലെ നേ​​ടി​​യ​​ത്. ഇം​ഗ്ല​ണ്ടി​​നാ​​യി ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലു​​ക​​ളി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന ബൗ​​ള​​ർ എ​​ന്ന നേ​​ട്ടം ക്രി​​സ് വോ​​ക്സ് (3/37) സ്വ​​ന്ത​​മാ​​ക്കി.

സ്റ്റോ​ക്സ്, ബട്‌ല​ർ

242 റ​ണ്‍​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ഇംഗ്ല​ണ്ടി​നെ കി​വീ​സ് ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു മു​റു​ക്കി. ഇം​ഗ്ലണ്ടി​ന്‍റെ അ​തി​ശ​ക്ത​മാ​യ ഓ​പ്പ​ണിം​ഗ് സ​ഖ്യ​മാ​യ ജേ​സ​ണ്‍ റോ​യ് (17 റ​ണ്‍​സ്), ജോ​ണി ബെ​യ​ർ​സ്റ്റോ (36 റ​ണ്‍​സ്), റ​ണ്‍​വേ​ട്ട​ക്കാ​ര​നാ​യ ജോ ​റൂ​ട്ട് (ഏ​ഴ് റ​ണ്‍​സ്) എ​ന്നി​വ​രെ 71 റ​ണ്‍​സി​നി​ടെ ന്യൂ​സി​ല​ൻ​ഡ് പു​റ​ത്താ​ക്കി. തൊ​ട്ട് പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ ഇ​യോ​ൻ മോ​ർ​ഗ​നെ​യും (ഒ​ന്പ​ത് റ​ണ്‍​സ്) ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇം​ഗ്ല​ണ്ട് 23.1 ഓ​വ​റി​ൽ നാ​ലി​ന് 86 എ​ന്ന നി​ല​യി​ലാ​യി. ജ​യിം​സ് നീ​ഷ​മി​ന്‍റെ പ​ന്തി​ൽ ലോ​ക്കീ ഫെ​ർ​ഗൂ​സ​ന്‍റെ അ​ത്യു​ജ്വ​ല ക്യാ​ച്ചി​ലൂ​ടെ​യാ​യി​രു​ന്നു മോ​ർ​ഗ​ൻ മ​ട​ങ്ങി​യ​ത്.തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ജോ​സ് ബട്‌ലറും (59 റ​ണ്‍​സ്) ബെ​ൻ സ്റ്റോ​ക്സും ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ 110 റ​ണ്‍​സ് നേ​ടി​യ​തോ​ടെ ഇം​ഗ്ലണ്ട് പോ​രാ​ട്ട​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

എ​ന്നാ​ൽ, ബട്‌ലറി​നെ ഫെ​ർ​ഗൂ​സ​ന്‍റെ പ​ന്തി​ൽ മി​ക​ച്ചൊ​രു ക്യാ​ച്ചി​ലൂ​ടെ ടിം ​സൗ​ത്തി മ​ട​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ട് വീ​ണ്ടും പ​രു​ങ്ങ​ലി​ലാ​യി. അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ 24 റ​ണ്‍​സ് ആ​യി​രു​ന്നു ഇം​ഗ്ലണ്ടി​ന്‍റെ വി​ജ​യ ല​ക്ഷ്യം. അ​വാ​സ ഓ​വ​ർ ആ​യ​പ്പോ​ൾ അ​ത് 15 ആ​യി. അ​വ​സാ​ന ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ സ്റ്റോ​ക്സ് ബോ​ൾ​ട്ടി​നെ സി​ക്സ​ർ പ​റ​ത്തി. മൂ​ന്നാം പ​ന്തി​ൽ ബോ​ൾ​ട്ടി​നെ മി​ഡ് വി​ക്ക​റ്റി​ലൂ​ടെ സ്റ്റോ​ക്സ് സി​ക്സ​ർ പ​റ​ത്തി. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ര​ണ്ട് റ​ണ്‍​സ് ഓ​ടു​ന്ന​തി​നി​ടെ ക്രീ​സി​ലേ​ക്ക് ഡൈ​വ് ചെ​യ്ത സ്റ്റോ​ക്സി​ന്‍റെ ബാ​റ്റി​ൽ ഗ​പ്റ്റി​ലി​ന്‍റെ ത്രോ ​കൊ​ണ്ട് ബൗ​ണ്ട​റി ല​ഭി​ച്ച​തോ​ടെ ഇം​ഗ്ലണ്ടി​ന്‍റെ ല​ക്ഷ്യം ര​ണ്ട് പ​ന്തി​ൽ മൂ​ന്ന് റ​ണ്‍​സി​ലേ​ക്ക് ചു​രു​ങ്ങി. അ​വ​സാ​ന പ​ന്തി​ൽ ര​ണ്ട് റ​ണ്‍​സ് വേ​ണ്ടി​യി​രു​ന്ന ഇം​ഗ്ല​ണ്ടി​നാ​യി ബെ​ൻ​സ്റ്റോ​ക്സ് ഒ​രു റ​ണ്‍​സ് നേ​ടി. ര​ണ്ടാം റ​ണ്ണി​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും മാ​ർ​ക്ക് വു​ഡി​നെ റ​ണ്ണൗ​ട്ടാ​ക്കി ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം ടൈ ​ആ​ക്കി.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ന്യൂ​​സി​​ല​​ൻ​​ഡ്
ന്യൂ​​സി​​ല​​ൻ​​ഡ് ബാ​​റ്റിം​​ഗ്: ഗ​​പ്റ്റി​​ൽ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​വോ​​ക്സ് 19, നി​​ക്കോ​​ളാ​​സ് ബി ​​പ്ല​​ങ്കെ​​റ്റ് 55, വി​​ല്യം​​സ​​ണ്‍ സി ​​​​ബട്‌ലർ ബി ​​പ്ല​​ങ്കെ​​റ്റ് 30, റോ​​സ് ടെ​​യ്‌​ല​​ർ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​മാ​​ർ​​ക്ക് വു​​ഡ് 15, ലാ​​ഥം സി ​​വി​​ൻ​​സി (സ​​ബ്) ബി ​​വോ​​ക്സ് 47, നീ​​ഷം സി ​​റൂ​​ട്ട് ബി ​​പ്ല​​ങ്കെ​​റ്റ് 19, ഗ്രാ​​ൻ​​ഡ്ഹോം സി ​​വി​​ൻ​​സി (സ​​ബ്) ബി ​​വോ​​ക്സ് 16, സാ​​ന്‍റ്ന​​ർ നോ​​ട്ടൗ​​ട്ട് 5, മാ​​റ്റ് ഹെ​​ൻ‌​റി ​ബി ​ആ​​ർ​​ച്ച​​ർ 4, ബോ​​ൾ​​ട്ട് നോ​​ട്ടൗ​​ട്ട് 1, എ​​ക്സ്ട്രാ​​സ് 30, ആ​​കെ 50 ഓ​​വ​​റി​​ൽ 241.
വി​​ക്ക​​റ്റ് വീ​​ഴ്ച: 29/1, 103/2, 118/3, 141/4, 173/5, 219/6, 232/7, 240/8.
ബൗ​​ളിം​​ഗ്: ക്രി​​സ് വോ​​ക്സ് 9-0-37-3, ആ​​ർ​​ച്ച​​ർ 10-0-42-1, പ്ല​​ങ്കെ​​റ്റ് 10-0-42-3, മാ​​ർ​​ക്ക് വു​​ഡ് 10-1-49-1, ആ​​ദി​​ൽ റ​​ഷീ​​ദ് 8-0-39-0, സ്റ്റോ​​ക്സ് 3-0-20-0.

ഇം​ഗ്ല​​ണ്ട് ബാ​​റ്റിം​​ഗ്: ജേ​​സ​​ണ്‍ റോ​​യ് സി ​​ലാ​​ഥം ബി ​​ഹെ​​ൻ‌​റി 17, ​ബെ​​യ​​ർ​​സ്റ്റോ ബി ​​ഫെ​​ർ​​ഗൂ​​സ​​ണ്‍ 36, റൂ​​ട്ട് സി ​​ലാ​​ഥം ബി ​​ഗ്രാ​​ൻ​​ഡ്ഹോം 7, മോ​​ർ​​ഗ​​ൻ സി ​​ഫെ​​ർ​​ഗൂ​​സ​​ണ്‍ ബി ​​നീ​​ഷം 9, ബെ​ൻ സ്റ്റോ​ക്സ് നോ​ട്ടൗ​ട്ട് 84, ബ​ട്‌ല​ർ സി ​സൗ​ത്തി (സ​ബ്) ബി ​ഫെ​ർ​ഗൂ​സ​ണ്‍ 59, വോ​ക്സ് സി ​ലാ​ഥം ബി ​ഫെ​ർ​ഗൂ​സ​ണ്‍ 2, പ്ല​ങ്കെ​റ്റ് സി ​ബോ​ൾ​ട്ട് ബി ​നീ​ഷം 10, ആ​ർ​ച്ച​ർ ബി ​നീ​ഷം 0, റ​ഷീ​ദ് റ​ണ്ണൗ​ട്ട് 0, മാ​ർ​ക്ക് വു​ഡ് റ​ണ്ണൗ​ട്ട് 0, എ​ക്സ്ട്രാ​സ് 17, ആ​കെ 50 ഓ​വ​റി​ൽ 241.

വി​ക്ക​റ്റ് വീ​ഴ്ച: 28/1, 59/2, 71/3, 86/4, 196/5, 203/6, 220/7, 227/8, 240/9, 241/10.
ബൗ​ളിം​ഗ്: ബോ​ൾ​ട്ട് 100-67-0, മാ​റ്റ് ഹെ​ൻ റി 10-2-40-1, ​ഗ്രാ​ൻ​ഡ്ഹോം 10-2-25-1, ഫെ​ർ​ഗൂ​സ​ണ്‍ 10-0-50-3, നീ​ഷം 7-0-43-3, സാ​ന്‍റ്്ന​ർ 3-0-11-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.