സി​ന്ധു ഫൈ​ന​ലി​ല്‍
സി​ന്ധു ഫൈ​ന​ലി​ല്‍
Saturday, July 20, 2019 11:53 PM IST
ജ​ക്കാ​ര്‍ത്ത: ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ പി.​വി. സി​ന്ധു ഫൈ​ന​ലി​ല്‍. സെ​മി ഫൈ​ന​ലി​ല്‍ സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്‍ ചെ​ന്‍ യു ​ഫീ​യെ 21-19, 21-10ന് ​ത​ക​ര്‍ത്ത് ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

ബി​ഡ​ബ്ല്യു​എ​ഫ് ടൂ​ര്‍ ഫൈ​ന​ല്‍സ് കി​രീ​ടം നേ​ടി ഏ​ഴു മാ​സ​ത്തി​നു​ശേ​ഷം സി​ന്ധു ഈ ​സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട​ത്തി​ന് ഒ​രു ജ​യം മാ​ത്രം അ​ക​ലെ​യാ​ണി​പ്പോ​ള്‍. സി​ന്ധു ജേ​താ​വാ​യാ​ല്‍ ഈ ​വ​ര്‍ഷം ഒ​രു പ്ര​ധാ​ന കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​കും.

അ​കാ​നെ യാ​മ​ഗു​ച്ചി​യാ​ണ് ഫൈ​ന​ലി​ല്‍ സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​യ് ട്‌​സു യിം​ഗി​നെ 21-9, 21-15ന് ​തോ​ല്‍പ്പി​ച്ചാ​ണ് യാ​മ​ഗു​ച്ചി ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. വി​ജ​യ​പ​രാ​ജ​യ ക​ണ​ക്കി​ല്‍ സി​ന്ധു​വി​ന് യാ​മ​ഗു​ച്ചി​ക്കെ​തി​രെ 10-4ന്‍റെ ​മി​ക​ച്ച റി​ക്കാ​ര്‍ഡാ​ണു​ള്ള​ത്.


സെ​മി ഫൈ​ന​ലി​ന്‍റെ ആ​ദ്യ ഗെ​മി​യി​ല്‍ 14-18ന് ​സി​ന്ധു പി​ന്നി​ലാ​യി​രു​ന്നു. തു​ട​ര്‍ച്ച​യാ​യി അ​ഞ്ചു പോ​യി​ന്‍റ് നേ​ടി​യ ഇ​ന്ത്യ​ന്‍ താ​രം 19-18ന്‍റെ ​ലീ​ഡ് നേ​ടി. ചൈ​നീ​സ് താ​രം 19-19ലെ​ത്തു​ക​യും ചെ​യ്തു. അ​ടു​ത്ത ര​ണ്ടു പോ​യി​ന്‍റു​ക​ള്‍ സി​ന്ധു​വി​നാ​യി​രു​ന്നു.

ര​ണ്ടാം ഗെ​യി​മി​ല്‍ യു ​ഫീ​യാ​യി​രു​ന്നു മു​ന്നി​ല്‍ തു​ട​ര്‍ച്ച​യാ​യി പോ​യി​ന്‍റ് നേ​ടി​യ സി​ന്ധു ആ ​ഗെ​യി​മും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.