ജെ​സ​ൽ കാ​ർ​നെ​റോ കേരള ബ്ലാ​സ്റ്റേ​ഴ്സി​ൽ
ജെ​സ​ൽ കാ​ർ​നെ​റോ  കേരള ബ്ലാ​സ്റ്റേ​ഴ്സി​ൽ
Wednesday, August 14, 2019 11:57 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ന്‍റെ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സീ​​​സ​​​ണി​​​ലേ​​​ക്ക് ഗോ​​​വ​​​യി​​​ലെ ക​​​ർ​​​ട്ടോ​​​റിം സ്വ​​​ദേ​​​ശി​​​യാ​​​യ ജെ​​​സ​​​ൽ കാ​​​ർ​​​നെ​​​റോ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നാ​​​യി ബൂ​​​ട്ട​​​ണി​​​യും. 29 കാ​​​ര​​​നാ​​​യ ജെ​​​സ​​​ൽ ഡെം​​​പോ സ്പോ​​​ർ​​​ട്ടിം​​​ഗ് ക്ല​​​ബ്ബി​​​ൽ നി​​​ന്നാ​​​ണ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്. 2018-19 വ​​​ർ​​​ഷം പ​​​ഞ്ചാ​​​ബി​​​ൽ ന​​​ട​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യി​​​ൽ ഗോ​​​വ ടീം ​​​ക്യാ​​​പ്റ്റ​​​നാ​​​യി​​​രു​​​ന്നു ജെ​​​സെ​​​ൽ.

ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ടീം ​​​ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മാ​​​യും ലെ​​​ഫ്റ്റ് ബാ​​​ക്ക് പൊ​​​സി​​​ഷ​​​നി​​​ൽ ക​​​ളി​​​ക്കു​​​ന്ന ജെ​​​സ​​​ൽ മു​​​ന്പ് സാ​​​ൽ​​​ഗോ​​​ക്ക​​​ർ, എ​​​ഫ്സി പൂ​​​നെ, ഡെം​​​പോ എ​​​ന്നി​​​വ​​​യ്ക്കാ​​​യി ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​പ്പം സ​​​ന്തോ​​​ഷ് ട്രോ​​​ഫി പോ​​​ലു​​​ള്ള ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ലെ അ​​​നു​​​ഭ​​​വ​​​വും ഐ​​​എ​​​സ്എ​​ലി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ളി​​​ക്കു​​​ന്ന ജെ​​​സ​​​ലി​​​നു ക​​​രു​​​ത്തേ​​​കും. ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ​​ലീ​​​ഗി​​​ലെ ത​​ന്‍റെ അ​​​ര​​​ങ്ങേ​​​റ്റ സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ജെ​​​സ​​​ൽ കാ​​​ർ​​​നെ​​​റോ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.