മാ​നെ ഡ​ബി​ളി​ൽ ലി​വ​ർപൂൾ
മാ​നെ ഡ​ബി​ളി​ൽ ലി​വ​ർപൂൾ
Sunday, January 10, 2021 12:03 AM IST
ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ സാ​ദി​യൊ മാ​നെ​യു​ടെ ഇ​ര​ട്ട ഗോ​ളി​ന്‍റെ ക​രു​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ 4-2നു ​കീ​ഴ​ട​ക്കി ലി​വ​ർ​പൂ​ൾ നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. 4, 63 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മാ​നെ​യു​ടെ ഗോ​ളു​ക​ൾ. ജോ​ർ​ജി​നോ വി​ജ്ന​ൽ​ഡം (60), മു​ഹ​മ്മ​ദ് സ​ല (65) എ​ന്നി​വ​രാ​യി​രു​ന്നു ലി​വ​റി​ന്‍റെ മ​റ്റ് ഗോ​ൾ നേ​ട്ട​ക്കാ​ർ. മാ​നെ​യി​ലൂ​ടെ മു​ന്നി​ൽ​ക​ട​ന്ന ലി​വ​ർ​പൂ​ളി​നെ 41-ാം മി​നി​റ്റി​ൽ ബാ​രി​യി​ലൂ​ടെ ആ​സ്റ്റ​ൺ വി​ല്ല സ​മ​നി​ല​യി​ൽ പി​ടി​ച്ചു. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ മൂ​ന്ന് ഗോ​ൾ നേ​ടി ലി​വ​ർ​പൂ​ൾ ജ​യി​ച്ചു​ക​യ​റി.


‌മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ എ​വ​ർ​ട്ട​ൺ, വൂ​ൾ​വ്സ്, മി​ൽ​വാ​ൾ, ലൂ​ട​ൺ ടൗ​ൺ, നോ​ർ​വി​ച്ച് സി​റ്റി തു​ട​ങ്ങി​യ ടീ​മു​ക​ൾ ജ​യം സ്വ​ന്ത​മാ​ക്കി. അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു എ​വ​ർ​ട്ട​ൺ 2-1ന് ​റോ​ത്ത​ർ​ഹാ​മി​നെ കീ​ഴ​ട​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.