അ​​ന്പ​​ന്പോ... എം​​ബാ​​പ്പെ
അ​​ന്പ​​ന്പോ... എം​​ബാ​​പ്പെ
Thursday, February 18, 2021 12:51 AM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ... സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഇ​​​​​നി ഞെ​​​​​ട്ട​​​​​ലോ​​​​​ടെ മാ​​​​​ത്രം ഓ​​​​​ർ​​​​​ക്കു​​​​​ന്ന പേ​​​​​ര്. എം​​​​​ബാ​​​​​പ്പെ​​​​​യെ​​​​​ന്ന ഫ്ര​​​​​ഞ്ച് സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ത്തി​​​​​ന്‍റെ എ​​​​​ണ്ണം പ​​​​​റ​​​​​ഞ്ഞ മൂ​​​​​ന്നു ഗോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ നെ​​​​​ഞ്ചു​​​​​പി​​​​​ള​​​​​ർ​​​​​ന്ന് ചോ​​​​​ര​​​​​വാ​​​​​ർ​​​​​ന്നു. ഫ​​​​​ല​​​​​മോ, യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ദ്യ പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 4-1ന് ​​​​​ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്നു മു​​​​​ന്നി​​​​​ൽ ത​​​​​വി​​​​​ടു​​​​​പൊ​​​​​ടി, അ​​​​​തും സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ക്യാ​​​​​ന്പ് നൗ​​​​​വി​​​​​ൽ! ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ളി​​​​​ലൂ​​​​​ടെ 27-ാം മി​​​​​നി​​​​​റ്റി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ മു​​​​​ന്നി​​​​​ൽ ക​​​​​ട​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മാ​​​​​ന്‍റെ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളെ മൗ​​​​​റീ​​​​​സ്യോ പോ​​​​​ച്ചെ​​​​​റ്റീ​​​​​നോ​​​​​യു​​​​​ടെ സം​​​​​ഘം ഛിന്ന​​​​​ഭി​​​​​ന്ന​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു പി​​​​​ന്നീ​​​​​ടു​​​​​ള്ള സ​​​​​മ​​​​​യം ക്യാ​​​​​ന്പ് നൗ ​​​​​സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ച്ച​​​​​ത്. സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ നെ​​​​​യ്മ​​​​​ർ, എ​​​​​യ്ഞ്ച​​​​​ൽ ഡി ​​​​​മ​​​​​രി​​​​​യ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ലാ​​ണു പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ഈ ​​​​​മി​​​​​ന്നും ജ​​​​​യ​​​​​മെ​​​​​ന്ന​​​​​താ​​​​​ണു ശ്ര​​​​​ദ്ധേ​​​​​യം. ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ര​​​​​ണ്ടു ഹോം ​​​​​മ​​​​​ത്സ​​​​​രം തോ​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്.

പാ​​​​​യും​​​​​പു​​​​​ലി എം​​​​​ബാ​​​​​പ്പെ

ഇ​​​​​രു​​​​​പ​​​​​ത്തി​​​​​ര​​​​​ണ്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യു​​​​​ടെ അ​​​​​തി​​​​​വേ​​​​​ഗ ഓ​​​​​ട്ട​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ക്കാ​​​​​ർ​​​​​ക്കു മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.പ​​​​​ന്തു​​​​​മാ​​​​​യി മു​​​​​ന്നേ​​​​​റു​​​​​ന്ന എം​​​​​ബാ​​​​​പ്പെ​​​​​യു​​​​​ടെ ജ​​​​​ഴ്സി​​​​​യി​​​​​ൽ പി​​​​​ടി​​​​​ച്ച് പി​​​​​ന്നോ​​​​​ട്ടു വ​​​​​ലി​​​​​ക്കു​​​​​ന്ന ബാ​​​​​ഴ്സ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​താ​​​​​രം ജെ​​​​​റാ​​​​​ർ​​​​​ഡ് പി​​​​​ക്വെ​​​​​യു​​​​​ടെ ചി​​​​​ത്രം ട്രോ​​​​​ളി​​​​​നു​​​​​പോ​​​​​ലും വ​​​​​ഴി​​​​​വ​​​​​ച്ചു.


32-ാം മി​​​​​നി​​​​​റ്റി​​​​​ൽ വെ​​​​​രാ​​​​​റ്റി​​​​​യു​​​​​ടെ പാ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് എം​​​​​ബാ​​​​​പ്പെ പി​​​​​എ​​​​​സ്ജി​​​​​യെ 1-1ന് ​​​​​ഒ​​​​​പ്പ​​​​​മെ​​​​​ത്തി​​​​​ച്ചു. 65, 85 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു എം​​​​​ബാ​​​​​പ്പെ​​​​​യു​​​​​ടെ മ​​​​​റ്റ് ഗോ​​​​​ളു​​​​​ക​​​​​ൾ. മോ​​​​​യി​​​​​സ് കീ​​​​​ൻ (70 ’) ആ​​​​​യി​​​​​രു​​​​​ന്നു ഫ്ര​​​​​ഞ്ച് സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ മ​​​​​റ്റൊ​​​​​രു ഗോ​​​​​ളു​​​​​ട​​​​​മ. എം​​​​​ബാ​​​​​പ്പെ​​​​​യാ​​​​​ണ് ക​​​​​ളി​​​​​യി​​​​​ലെ താ​​​​​ര​​​​​മെ​​​​​ങ്കി​​​​​ലും പോ​​​​​ച്ചെ​​​​​റ്റീ​​​​​നോ​​​​​യു​​​​​ടെ ത​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ ക​​​​​ള​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​ത് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ മ​​​​​ധ്യ​​​​​നി​​​​​ര​​​ താ​​​​​ര​​​​​മാ​​​​​യ മാ​​​​​ർ​​​​​കോ വേ​​​​​രാ​​​​​റ്റി​​​​​യും അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ മ​​​​​ധ്യ​​​​​നി​​​​​ര​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ലി​​​​​യാ​​​​​ഡ്രൊ പ​​​​​രേ​​​​​ഡെ​​​​​സു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​രു​​​​​ടെ മി​​​​​ക​​​​​വാ​​​​​യി​​​​​രു​​​​​ന്നു പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ യ​​​​​ഥാ​​​​​ർ​​​​​ഥ ക​​​​​രു​​​​​ത്ത്.

ബ​​​​​യേ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം പി​​​​​എ​​​​​സ്ജി

ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ത​​​​​ല​​​ ത​​​​​ക​​​​​ർ​​​​​ത്ത ര​​​​​ണ്ടാ​​​​​മ​​​​​ത്തെ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. 2020 ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ ന​​​​​ട​​​​​ന്ന ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​നോ​​​​​ട് 8-2നാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, 2017 പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ന്‍റെ ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ 4-0ന് ​​​​​പി​​​​​എ​​​​​സ്ജി​​​​​യോ​​​​​ട് അ​​​​​വ​​​​​രു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ചു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ 6-1നു ​​​​​ജ​​​​​യി​​​​​ച്ച് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച ച​​​​​രി​​​​​ത്ര​​​​​വു​​​​​മു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.