ഐ​​എ​​സ്എ​​ല്ലി​​ൽ വി​​ദേ​​ശി​​ക​​ളെ കു​​റ​​ച്ചു
ഐ​​എ​​സ്എ​​ല്ലി​​ൽ വി​​ദേ​​ശി​​ക​​ളെ  കു​​റ​​ച്ചു
Tuesday, June 8, 2021 11:51 PM IST
കൊച്ചി: അ​​ടു​​ത്ത ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണി​​ലേ​​ക്കു​​ള്ള ക​​ളി​​ക്കാ​​രു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ സം​​ബ​​ന്ധി​​ച്ച് സം​​ഘാ​​ട​​ക​​രാ​​യ ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡി​​ന്‍റെ നി​​ര്‍ദേ​​ശ​​ങ്ങ​​ള്‍ പു​​റ​​ത്തു​​വ​​ന്നു. ഓ​​രോ ക്ല​​ബും അ​​വ​​രു​​ടെ 35 അം​​ഗ ടീ​​മി​​ല്‍ നാ​​ലു ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് താ​​ര​​ങ്ങ​​ളെ ഉ​​ള്‍പ്പെ​​ടു​​ത്ത​​ണം. മ​​ത്സ​​ര​​ദി​​വ​​സ​​ത്തെ ടീ​​മി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ര​​ണ്ടു താ​​ര​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം.

ഐ​​എ​​സ്എ​​ൽ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ വി​​ദേ​​ശ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം കു​​റ​​യ്ക്കാ​​ൻ തീ​​രു​​മാ​​ന​​മാ​​യി. വ​​രു​​ന്ന സീ​​സ​​ണ്‍ മു​​ത​​ൽ ഏ​​ഴ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ണ്ടാ​​ക​​ണം. നാ​​ല് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ മാ​​ത്ര​​മേ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​കൂ. ഇ​​തോ​​ടെ ആ​​റു വി​​ദേ​​ശ താ​​ര​​ങ്ങ​​ളുമായി മാ​​ത്ര​​മേ ഒ​​രു ക്ല​​ബ്ബി​​ന് കരാറിലെത്താൻ കഴിയുകയുള്ളൂ. വി​​ദേ​​ശ​​താ​​രം മാ​​ർ​​ക്യൂ താ​​ര​​മാ​​ണെ​​ങ്കി​​ൽ മാ​​ത്ര​​മെ ഏ​​ഴാ​​മ​​തൊ​​രാ​​ളെ ടീ​​മി​​ലെ​​ത്തി​​ക്കാ​​ൻ സാ​​ധി​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.