പോ​​​​​​രാ​​​​​​ടി, വീണു...
പോ​​​​​​രാ​​​​​​ടി, വീണു...
Thursday, August 5, 2021 12:43 AM IST
ടോ​​​​​​ക്കി​​​​​​യോ: ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സ് വ​​​​​​​​നി​​​​​​​​താ ഹോ​​​​​​​​ക്കിയിൽ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ സ്വ​​​​​​​​പ്ന​​​​​​​​ക്കു​​തി​​​​​​​​പ്പ് സെ​​​​​​​​മി ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​ൽ അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ച്ചു. ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക് ഹോ​​​​​​​​ക്കി ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലെ ആ​​​​​​​​ദ്യ ഫൈ​​​​​​​​ന​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന​​​​​​​​മെ​​​​​​​​ന്ന ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ മോ​​​​​​​​ഹ​​​​​​​​ം അ​​​​​​​​ർ​​​​​​​​ജ​​​​​​​​ന്‍റീ​​​​​​​​ന ത​​​​​​​​ക​​​​​​​​ർ​​​​​​​​ത്തു. ലോ​​​​​​​​ക റാ​​​​​​​​ങ്കിം​​​​​​​​ഗി​​​​​​​​ൽ ര​​​​​​​​ണ്ടാം സ്ഥാ​​​​​​​​ന​​​​​​​​ത്തു​​​​​​​​ള്ള അ​​​​​​​​ർ​​​​​​​​ജ​​​​​​​​ന്‍റീ​​​​​​​​ന 2-1ന് ​​​​​​​​ഇ​​​​​​​​ന്ത്യ​​​​​​​​യെ തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ചു. ലീ​​​​​​​​ഡ് നേ​​​​​​​​ടി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ തോ​​​​​​​​ൽ​​​​​​​​വി. അ​​​​​​​​ർ​​​​​​​​ജ​​​​​​​​ന്‍റീ​​​​​​​​ന ക്യാ​​​​​​​​പ്റ്റ​​​​​​​​ൻ മ​​​​​​​​രി​​​​​​​​യ നോ​​​​​​​​യ​​​​​​​​ൽ ബാ​​​​​​​​രി​​​​​​​​യോ​​​​​​​​ന്യൂ​​​​​​​​വോ​​​​​​​​ (18, 37) ഇ​​​​​​​​ര​​​​​​​​ട്ട​​​​​​​​ഗോ​​​​​​​​ളോടെ അ​​​​​​​​ർ​​​​​​​​ജ​​​​​​​​ന്‍റീ​​​​​​​​ന​​​​​​​​യ്ക്കു ജ​​​​​​​​യ​​​​​​​​മൊ​​​​​​​​രു​​​​​​​​ക്കി.

ക​​​​​​​​ന്നി മെ​​​​​​​​ഡ​​​​​​​​ലെ​​​​​​​​ന്ന സ്വ​​​​​​​​പ്ന​​​​​​​​വു​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ന്ത്യ നാ​​​​​​​​ളെ വെ​​​​​​​​ങ്ക​​​​​​​​ല പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​നു ബ്രി​​​​​​​​ട്ട​​​​​​​​നെ നേ​​​​​​​​രി​​​​​​​​ടും. 1980 മോ​​​​​​​​സ്കോ ഒ​​​​​​​​ളിം​​​​​​​​പി​​​​​​​​ക്സി​​​​​​​​ൽ നേ​​​​​​​​ടി​​​​​​​​യ നാ​​ലാം സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​തി​​​​​​​​നു മു​​​​​​​​ൻ​​​​​​​​പു​​​​​​​​ള്ള മി​​​​​​​​ക​​​​​​​​ച്ച പ്ര​​​​​​​​ക​​​​​​​​ട​​​​​​​​നം. ക​​​​​​​​ലാ​​​​​​​​ശ​​​​​​​​പ്പോ​​​​​​​​രി​​​​​​​​ൽ നെ​​​​​​​​ത​​​​​​​​ർ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്സാ​​​​​​​​ണ് അ​​​​​​​​ർ​​​​​​​​ജ​​​​​​​​ന്‍റീ​​​​​​​​ന​​​​​​​​യു​​​​​​​​ടെ എ​​​​​​​​തി​​​​​​​​രാ​​​​​​​​ളി​​​​​​​​ക​​​​​​​​ൾ. ആ​​​​​​​​ദ്യ സെ​​​​​​​​മി​​​​​​​​യി​​​​​​​​ൽ നെ​​​​​​​​ത​​​​​​​​ർ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ്സ് 5-1 ബ്രി​​​​​​​​ട്ട​​​​​​​​നെ തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ചു.


സെ​​​​​​​​മി ഫൈ​​​​​​​​ന​​​​​​​​ലി​​​​​​​​ൽ തോ​​​​​​​​റ്റ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ പു​​​​​​​​രു​​​​​​​​ഷ ഹോ​​​​​​​​ക്കി ടീം ​​​​​​​​ഇ​​​​​​​​ന്ന് വെ​​​​​​​​ങ്ക​​​​​​​​ല മെ​​​​​​​​ഡ​​​​​​​​ലി​​​​​​​​നാ​​​​​​​​യി ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​​യെ നേ​​​​​​​​രി​​​​​​​​ടും. 1980നു​​​​​​​​ശേ​​​​​​​​ഷം ഒ​​​​​​​​രു മെ​​​​​​​​ഡ​​​​​​​​ലാ​​​​​​​​ണു പു​​​​​​​​രു​​​​​​​​ഷ ടീം ​​​​​​​​ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. 1980ലെ ​​​​​​​​മോ​​​​​​​​സ്കോ ഒ​​​​​​​​ളി​​​​​​​​ന്പി​​​​​​​​ക്സി​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​ക്കു സ്വ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.