നോ​​​​​ർ​​​​​ക്കി​​​​​യ എ​​​​​ക്സ്പ്ര​​​​​സ്
നോ​​​​​ർ​​​​​ക്കി​​​​​യ  എ​​​​​ക്സ്പ്ര​​​​​സ്
Wednesday, October 27, 2021 12:47 AM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് ഗ്രൂ​​​​​പ്പ് ഒ​​​​​ന്നി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് ആ​​​​​ദ്യജ​​​​​യം. ഗ്രൂ​​​​​പ്പി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 8 വി​​​​​ക്ക​​​​​റ്റി​​​​​ന് വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​യാ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്.

152 കി​​​​​ലോ മീ​​​​​റ്റ​​​​​ർ വേ​​​​​ഗ​​​​​ത്തി​​​​​ൽ തീ ​​​​​തു​​​​​പ്പു​​​​​ന്ന പ​​​​​ന്തു​​​​​മാ​​​​​യി ബൗ​​​​​ളിം​​​​​ഗ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​യി​​​​​ച്ച ആ​​​​​ൻ‌​​​​റി​​​​​ക് നോ​​​​​ർ​​​​​ക്കി​​​​​യ​​​​​യാ​​​​​ണ് ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ വി​​​​​ജ​​​​​യ ശി​​ല്പി.

ടോ​​​​​സ് നേ​​​​​ടി ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ തെ​​​​​റ്റി​​​​​ച്ച് വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​ർ 10.3 ഓ​​​​​വ​​​​​റി​​​​​ൽ 73 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​ണു പി​​​​​രി​​​​​ഞ്ഞ​​​​​ത്.

35 പ​​​​​ന്തി​​​​​ൽ 16 റ​​​​​ണ്‍​സു​​​​​മാ​​​​​യി ടെ​​​​​സ്റ്റ് ക​​​​​ളി​​​​​ച്ച ലെ​​​​​ൻ​​​​​ഡ​​​​​ൽ സി​​​​​മോ​​​​​ണ്‍​സി​​​​​നെ ക​​​​​ഗി​​​​​സോ റ​​​​​ബാ​​​​​ദ ബൗ​​​​​ൾ​​​​​ഡാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 35 പ​​​​​ന്തി​​​​​ൽ ആ​​​​​റ് സി​​​​​ക്സും മൂ​​​​​ന്ന് ഫോ​​​​​റും അ​​​​​ട​​​​​ക്കം 56 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ എ​​​​​വി​​​​​ൻ ലെ​​​​​വി​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു വി​​​​​ൻ​​​​​ഡീ​​​​​സി​​​​​ന്‍റെ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​യി​​​​​ച്ച​​​​​ത്.


നോ​​​​​ർ​​​​​ക്കി​​​​​യ​​​​​യു​​​​​ടെ ആ​​​​​ദ്യ ഓ​​​​​വ​​​​​റി​​​​​ന്‍റെ അ​​​​​ഞ്ചാം പ​​​​​ന്തി​​​​​ൽ (ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ആ​​​​​റാം ഓ​​​​​വ​​​​​ർ) സി​​​​​മോ​​​​​ണ്‍​സി​​​​​നെ വി​​​​​ക്ക​​​​​റ്റി​​​​​നു പി​​​​​ന്നി​​​​​ൽ ഹെ​​​​​ൻ‌​​​​റി​​​​​ക് ക്ലാ​​​​​സെ​​​​​ൻ വി​​​​​ട്ടു​​​​​ക​​​​​ള​​​​​ഞ്ഞി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് കി​​​​​റോ​​​​​ണ്‍ പൊ​​​​​ള്ളാ​​​​​ർ​​​​​ഡി​​​​​നു മാ​​​​​ത്ര​​​​​മാ​​​​​ണ് (20 പ​​​​​ന്തി​​​​​ൽ 26) അ​​​​​ല്​​​​​പ​​​​​മെ​​​​​ങ്കി​​​​​ലും ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കാ​​​​​നാ​​​​​യ​​​​​ത്.

144 റ​​​​​ണ്‍​സ് വി​​​​​ജ​​​​​യല​​​​​ക്ഷ്യ​​​​​വു​​​​​മാ​​​​​യി ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് ആ​​​​​ദ്യ ഓ​​​​​വ​​​​​റി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന പ​​​​​ന്തി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​ൻ ടെം​​​​​ബ ബൗ​​​​​മ​​​​​യെ (2) ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. ക്വി​​​​​ന്‍റ​​​​​ണ്‍ ഡി ​​​​​കോ​​​​​ക്കി​​​​​ന്‍റെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ ഓ​​​​​പ്പ​​​​​ണിം​​​​​ഗി​​​​​നെ​​​​​ത്തി​​​​​യ റീ​​​​​സ ഹെ​​​​​ൻ​​​​​ഡ്രി​​​​​ച്ച് (39), വാ​​​​​ൻ ഡെ​​​​​ർ ഡ​​​​​സെ​​​​​ൻ (43 നോ​​​​​ട്ടൗ​​​​​ട്ട്), മാ​​​​​ർ​​​​​ക്രം (51 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്ന് 18.2 ഓ​​​​​വ​​​​​റി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ ജ​​​​​യ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.