മും​ബൈ​ക്കു ത​ക​ർ​പ്പ​ൻ ജ​യം
Thursday, December 2, 2021 12:15 AM IST
ഫ​റ്റോ​ർ​ഡ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ സി​റ്റി​ക്ക് വ​ൻ ജ​യം. മും​ബൈ ശ​ക്ത​രാ​യ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ 5-1ന് ​ത​ക​ർ​ത്തു. ക​ഴി​ഞ്ഞ ക​ളി​യി​ൽ ഹൈ​ദ​ര​ബാ​ദി​നോ​ടു തോ​റ്റ മും​ബൈ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് എ​ടി​കെ​യ്ക്കെ​തി​രേ ന​ട​ത്തി​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്നു ഗോ​ളു​ക​ൾ നേ​ടി മും​ബൈ മ​ത്സ​രം വ​രു​തി​യി​ലാ​ക്കി. ഇ​തി​ൽ ര​ണ്ടും വി​ക്രം പ്ര​താ​പ് സിം​ഗി​ന്‍റെ വ​ക​യാ​യി​രു​ന്നു. ഇ​ഗ​ർ ആ​ഞ്ച​ലോ, മൊ​ർ​ടാ​ഡ ഫാ​ൽ, ബി​പി​ൻ സിം​ഗ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ഡേ​വി​ഡ് വി​ല്യം​സി​ന്‍റെ വ​ക​യാ​യി​രു​ന്നു എ​ടി​കെ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ. ജ​യ​ത്തോ​ടെ മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ എ​ടി​കെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു പ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.