ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കു വി​​​ജ​​​യം
ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കു വി​​​ജ​​​യം
Thursday, May 12, 2022 12:18 AM IST
മാ​​​ഡ്രി​​​ഡ്: ര​​​ണ്ടാം സ്ഥാ​​​ന​​​ത്തി​​​നാ​​​യി ക​​​ന​​​ത്ത പോ​​​രാ​​​ട്ടം ന​​​ട​​​ക്കു​​​ന്ന സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ​​​യി​​​ൽ മു​​​ൻ ചാ​​​ന്പ്യ​​​ന്മാരാ​​​യ ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കു വി​​​ജ​​​യം. സെ​​​ൽ​​​റ്റ വീ​​​ഗോ​​​യെ ഒ​​​ന്നി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​ണു ബാ​​​ഴ്സ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​യ​​​ർ എ​​​മ​​​റി​​​ക് ഔ​​​ബ​​​മ​​​യാം​​​ഗി​​​ന്‍റെ ഇ​​​ര​​​ട്ട​​​ഗോ​​​ളു​​​ക​​​ളാ​​​ണു ബാ​​​ഴ്സ​​​യ്ക്കു ജ​​​യ​​​മൊ​​​രു​​​ക്കി​​​യ​​​ത്. ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​ഴ്സ​​​ണ​​​ലി​​​ൽ​​​നി​​​ന്നു ബാ​​​ഴ്സ​​​യി​​​ലെ​​​ത്തി​​​യ ഔ​​​ബ​​​മ​​​യാം​​​ഗ് 13 ഗോ​​​ളു​​​ക​​​ൾ ഇ​​​തു​​​വ​​​രെ നേ​​​ടി.

മെം​​​ഫി​​​സ് ഡീ​​​പേ​​​യാ​​ണു ബാ​​​ഴ്സ​​​യു​​​ടെ മ​​​റ്റൊ​​​രു ഗോ​​​ൾ നേ​​​ടി​​​യ​​​ത്. മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ പ്ര​​​തി​​​രോ​​​ധതാ​​​രം റൊ​​​ണാ​​​ൾ​​​ഡ് അ​​​റാ​​​ഹോ പ​​​രി​​​ക്കേ​​​റ്റു പു​​​റ​​​ത്തു​​​ പോ​​​യ​​​തു ബാ​​​ഴ്സ​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ആം​​​ബു​​​ല​​​ൻ​​​സി​​​ലാ​​​ണ് അ​​​രാ​​​ഹോ​​​യെ ഗ്രൗ​​​ണ്ടി​​​ൽ​​​നി​​​ന്നു മാ​​​റ്റി​​​യ​​​ത്. ജ​​​യ​​​ത്തോ​​​ടെ തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ള്ള സെ​​​വി​​​യ്യ​​​യു​​​മാ​​​യി പോ​​​യി​​​ന്‍റ് വ്യ​​​ത്യാ​​​സം ഏ​​​ഴാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച ബാ​​​ഴ്സ ര​​​ണ്ടാം​​​സ്ഥാ​​​നം ഏ​​​റെ​​​ക്കു​​​റെ ഉ​​​റ​​​പ്പി​​​ച്ചു.


ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ്‌ ബ​​​ർ​​​ത്ത് ഉ​​​റ​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ഇ​​​നി​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ളും ജ​​​യി​​​ച്ച് ഉ​​​യ​​​ർ​​​ന്ന പ്രൈ​​​സ് മ​​​ണി​​​യോ​​​ടെ സീ​​​സ​​​ണ്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​കും, സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ വ​​​ല​​​യു​​​ന്ന ബാ​​​ഴ്സ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് നേ​​​ര​​​ത്തേ​​​ത​​​ന്നെ ലാ​​​ലി​​​ഗ കി​​​രീ​​​ടം ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.