ഇംഗ്ലണ്ട് ഗിയർ മാറി...
ഇംഗ്ലണ്ട് ഗിയർ മാറി...
Monday, July 4, 2022 11:50 PM IST
ബി​​​​​ർ​​​​​മിം​​​​​ഗ്ഹാം: കൊ​​​​​ണ്ടും കൊ​​​​​ടു​​​​​ത്തും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ പോ​​​​​രാ​​​​​ട്ടം മു​​​​​റു​​​​​കു​​​​​ന്പോ​​​​​ൾ അ​​​​​ഞ്ചാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ആ​​​​​വേ​​​​​ശ​​​​​ക്കൊ​​​​​ടു​​​​​മു​​​​​ടി​​​​​യി​​​​​ലേ​​​​​ക്ക്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സ് 245ൽ ​​​​​ഒ​​​​​തു​​​​​ക്കി​​​​​യ ശേ​​​​​ഷം 378 റ​​​​​ണ്‍​സ് എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​നാ​​​​​യി ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​യ​​​​​റി.

ത​ക​ർ​ത്ത​ടി​ച്ച ഓ​പ്പ​ണ​ർ​മാ​ർ​ക്കു​ശേ​ഷം ജോ ​റൂ​ട്ടും (76*) ജോ​ണി ബെ​യ​ർ​സ്റ്റൊ​യും (72*) ചേ​ർ​ന്ന് ഇം​ഗ്ല​ണ്ടി​നെ ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്നു. 57 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട് 259/3 എ​ന്ന സ്കോ​റി​ലെ​ത്തി. 119 റ​ൺ​സ് മാ​ത്രം അ​ക​ലെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യം. സ്കോ​​​​​ർ: ഇ​​​​​ന്ത്യ 416, 245. ഇം​​​​​ഗ്ല​​​​​ണ്ട് 284.

പൂ​​​​​ജാ​​​​​ര, പ​​​​​ന്ത്

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര​​​​​യും ഋ​​​​​ഷ​​​​​ഭ് പ​​​​​ന്തു​​​​​മാ​​​​​ണ് തി​​​​​ള​​​​​ങ്ങി​​​​​യ​​​​​ത്. പൂ​​​​​ജാ​​​​​ര 168 പ​​​​​ന്തി​​​​​ൽ എ​​​​​ട്ട് ഫോ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 66 റ​​​​​ണ്‍​സ് നേ​​​​​ടി. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലും ഫോം ​​​​​തു​​​​​ട​​​​​ർ​​​​​ന്നു. 86 പ​​​​​ന്തി​​​​​ൽ എ​​​​​ട്ട് ഫോ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ 57 റ​​​​​ണ്‍​സ് പ​​​​​ന്ത് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ 58 പ​​​​​ന്തി​​​​​ൽ 23 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​യി. ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ (19), വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി (20), ​ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ (4) എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് കാ​​​​​ര്യ​​​​​മാ​​​​​യ സ്കോ​​​​​റിം​​​​​ഗ് ന​​​​​ട​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി ബെ​​​​​ൻ സ്റ്റോ​​​​​ക്സ് നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി.


ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണം

രണ്ടാം ഇന്നിംഗ്സിൽ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ക്ര​​​​​മ​​​​​ണം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ടു. ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ അ​​​​​ല​​​​​ക്സ് ലീ​​​​​സും (65 പ​​​​​ന്തി​​​​​ൽ 56) സാ​​​​​ക് ക്രൗ​​​​​ളി​​​​​യും (76 പ​​​​​ന്തി​​​​​ൽ 46) ആ​​​​​ദ്യ വി​​​​​ക്ക​​​​​റ്റി​​​​​ൽ 21.4 ഓ​​​​​വ​​​​​റി​​​​​ൽ 107 റ​​​​​ണ്‍​സ് നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, ഒ​​​​​ല്ലി പോ​​​​​പ്പി​​​​​നെ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ പൂ​​​​​ജ്യ​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​ക്കി.

ക്രൗ​​​​​ളി​​​​​യെ​​​​​യും ബും​​​​​റ​​​​​യാ​​​​​ണ് മ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. 21 ഓ​​​​​വ​​​​​റി​​​​​ൽ വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ടാ​​​​​തെ 107 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 24.1 ഓ​​​​​വ​​​​​റി​​​​​ൽ മൂ​​​​​ന്നി​​​​​ന് 109 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് ഇം​​​​​ഗ്ല​​​​​ണ്ട് വീ​​​​​ണു. എ​​​​​ന്നാ​​​​​ൽ, ​​​​​റൂ​​​​​ട്ടും ബെ​​​​​യ​​​​​ർ​​​​​സ്റ്റൊ​​​​​യും ക്രീ​​​​​സി​​​​​ൽ ഒ​​​​​ന്നി​​​​​ച്ച​​​​​തോ​​​​​ടെ ഇം​​​​​ഗ്ല​​​​​ണ്ട് വീ​​​​​ണ്ടും ട്രാ​​​​​ക്കി​​​​​ലാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.