ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം
ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം
Saturday, September 24, 2022 12:49 AM IST
നാ​ഗ്പു​ർ: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ർ​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ൽ ​എ​ത്തി. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 8 ഓ​വ​റി​ൽ 90/5. ഇ​ന്ത്യ 7.2 ഓ​വ​റി​ൽ 92/4. 20 പ​ന്തി​ൽ നാ​ല് വീ​തം സി​ക്സും ഫോ​റും ഉ​ൾ​പ്പെ​ടെ 46 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ ശി​ൽ​പ്പി. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ് (176) എ​ന്ന റി​ക്കാ​ർ​ഡും രോ​ഹി​ത് സ്വ​ന്ത​മാ​ക്കി.

പ​വ​ർ​പ്ലെ ര​ണ്ട് ഓ​വ​ർ, ഒ​രു ബൗ​ള​ർ​ക്ക് ര​ണ്ട് ഓ​വ​ർ, ഡ്രി​ങ്ക്സ് ബ്രേ​ക്ക് ഇ​ല്ല, സ്ലോ ​ഓ​വ​റി​ന് പി​ഴ​യി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കാ​മ​റൂ​ണ്‍ ഗ്രീ​ൻ (5), ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ (0), ടിം ​ഡേ​വി​ഡ് (2) എ​ന്നി​വ​ർ വേ​ഗം പു​റ​ത്താ​യി. എ​ന്നാ​ൽ, ആ​രോ​ണ്‍ ഫി​ഞ്ചും (15 പ​ന്തി​ൽ 31) മാ​ത്യു വേ​ഡും (20 പ​ന്തി​ൽ 43 നോ​ട്ടൗ​ട്ട്) ഓ​സ്ട്രേ​ലി​യ​യെ കൈ​പി​ടി​ച്ചു.


മ​റു​പ​ടി​ക്ക് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​യി രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ. രാ​ഹു​ലും ആ​ദ്യ ഓ​വ​റി​ൽ മൂ​ന്ന് സി​ക്സ് ഉ​ൾ​പ്പെ​ടെ 20 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. രാ​ഹു​ൽ (10), വി​രാ​ട് കോ​ഹ്‌ലി (11), ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (0) എ​ന്നി​വ​രെ ആ​ദം സാം​പ പു​റ​ത്താ​ക്കി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ (9) പാ​റ്റ് ക​മ്മി​ൻ​സി​നും വി​ക്ക​റ്റ് ന​ൽ​കി. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യും (20 പ​ന്തി​ൽ 46 നോ​ട്ടൗ​ട്ട്), ദി​നേ​ഷ് കാ​ർ​ത്തി​കും (ര​ണ്ട് പ​ന്തി​ൽ 10 നോ​ട്ടൗ​ട്ട്) ചേ​ർ​ന്ന് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.