അത് പെനല്‍റ്റിയല്ല, ബെറ്റ്!
അത് പെനല്‍റ്റിയല്ല, ബെറ്റ്!
Friday, December 2, 2022 1:41 AM IST
ദോ​​​ഹ: പോ​​​ള​​​ണ്ടി​​​നെ​​​തി​​​രാ​​​യ ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ 39-ാം മി​​​നി​​​റ്റി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യ്ക്കു ല​​​ഭി​​​ച്ച പെ​​​ന​​​ൽ​​​റ്റി​​​യെ​​​ച്ചൊ​​​ല്ലി വി​​​വാ​​​ദ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. പോ​​​ളി​​​ഷ് ഗോ​​​ൾ​​​കീ​​​പ്പ​​​ർ വോ​​​യ്സ്യ​​​ച് സ്റ്റെ​​​സ്നെ ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ ബോ​​​ക്സി​​​ൽ വീ​​​ഴ്ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു വാ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം റ​​​ഫ​​​റി പെ​​​ന​​​ൽ​​​റ്റി അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

റ​​​ഫ​​​റി വാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ താ​​​ൻ മെ​​​സി​​​യു​​​മാ​​​യി പ​​​ന്ത​​​യം​​​വെ​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് സ്റ്റെ​​​സ്നെ മ​​​ത്സ​​​ര​​​ശേ​​​ഷം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ആ ​​​ഫൗ​​​ളി​​​ന് ഒ​​​രി​​​ക്ക​​​ലും പെ​​​ന​​​ൽ​​​റ്റി അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് 100 യൂ​​​റോ​​​യ്ക്കു മെ​​​സി​​​യോ​​​ടു ബെ​​​റ്റ് വ​​​ച്ച​​​തെ​​​ന്നു സ്റ്റെ​​​സ്നെ പ​​​റ​​​ഞ്ഞു. പ​​​ക്ഷേ, റ​​​ഫ​​​റി പെ​​​ന​​​ൽ​​​റ്റി അ​​​നു​​​വ​​​ദി​​​ച്ചു.


പ​​​ന്ത​​​യ​​​ത്തി​​​ൽ താ​​​ൻ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്നും കൈ​​​യി​​​ൽ ധാ​​​രാ​​​ളം പ​​​ണ​​​മു​​​ള്ള​​​തി​​​നാ​​​ൽ മെ​​​സി ആ ​​​ബെ​​​റ്റ് തു​​​ക ചോ​​​ദി​​​ച്ചു​​​വ​​​രി​​​ല്ലെ​​​ന്നാ​​​ണു ത​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും സ്റ്റെ​​​സ്നെ മ​​​ത്സ​​​ര​​​ശേ​​​ഷം പ​​​റ​​​ഞ്ഞു.

ലോ​​​ക​​​ക​​​പ്പി​​​ൽ വാ​​​തു​​​വ​​​യ്പ് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്ന​​​തി​​​നാ​​​ൽ ചി​​​ല​​​പ്പോ​​​ൾ ത​​​നി​​​ക്കു വി​​​ല​​​ക്കു കി​​​ട്ടു​​​യേ​​​ക്കാ​​​മെ​​​ന്നും ത​​​മാ​​​ശ​​​രൂ​​​പേ​​​ണ സ്റ്റെ​​​സ്നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ​​​ടു​​​ത്ത ആ ​​​പെ​​​ന​​​ൽ​​​റ്റി സ്റ്റെ​​​സ്നെ ത​​​ട്ടി​​​യ​​​ക​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.