ഇന്നും 57,000 തൊട്ടില്ല; റിക്കാര്‍ഡ് ഉയരത്തില്‍ നിന്ന് താഴെവീണ് സ്വർണം
Tuesday, October 15, 2024 1:43 PM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് ഉയരത്തില്‍ നിന്ന് സ്വർണവില താഴേക്ക്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,760 രൂപയിലും ഗ്രാമിന് 7,095 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,865 രൂപയാണ്.
ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് വില താഴേക്കു പോയത്.
ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. അഞ്ച്, ആറ്, 12,13 തീയതികളിലും 56, 960 രൂപയായിരുന്നു സ്വർണവില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.20% (5.26 ഡോളര്‍) കുറഞ്ഞ് 2,644.14 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.