മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു
മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു
Monday, May 29, 2023 5:16 PM IST
വെബ് ഡെസ്ക്
മൈസൂരു: കർണാടകയിലെ മൈസൂരുവിൽ വാഹനാപകടത്തിൽ പത്തുപേർ മരിച്ചു. കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ടൊയോട്ട ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. 13 പേരാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തകർന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
Related News
<