കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
Thursday, January 26, 2023 6:10 AM IST
മുംബൈ: മഹാരാഷ്ട്രയില് കൗമാരക്കാരിയെ കാറില് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. നാഗ്പുരിലാണ് സംഭവം.
17കാരിയാണ് പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാറിലെത്തിയ പ്രതികള് ലിഫ്റ്റ് നല്കാമെന്ന് പറഞ്ഞാണ് പെണ്കുട്ടിയെ കാറില് കയറ്റിയത്. തുടര്ന്ന് ഒറ്റപ്പെട്ട സ്ഥലത്ത് എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില് പോലീസ് കൂടുതല് അന്വേഷണം നടത്തുന്നുണ്ട്.