എഎഫ്സി അണ്ടർ 23 ഏഷ്യാ കപ്പും ഖത്തറിൽ
Saturday, October 1, 2022 5:20 AM IST
ദോഹ: എഎഫ്സി അണ്ടർ 23 ഏഷ്യാ കപ്പും ഫുട്ബോൾ ടൂർണമെന്റും ഖത്തറിൽ നടക്കും. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കോമ്പറ്റീഷൻസ് കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് തീരുമാനമെടുത്തത്.
ലോകകപ്പിന് പിന്നാലെയാണ് 2024 ഇൽ മറ്റൊരു പ്രധാന മത്സരത്തിനുകൂടി ഖത്തർ വേദിയാകുന്നത്. ഇറാൻ, സൗദി അറേബ്യ, യുഎഇ, ഉസ്ബെക്കിസ്ഥാൻ എന്നിവ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് ലേലത്തിന് ഉണ്ടായിരുന്നത്.
സമഗ്രമായ ബിഡ് മൂല്യനിർണ്ണയ പ്രക്രിയയ്ക്കും മറ്റ് വിലയിരുത്തലുകൾക്കും ശേഷമാണ് ഖത്തറിന് നറുക്ക് വീണത്.