അ​ബി​ഗേ​ലി​നെ മ​യ​ക്കാ​ൻ മ​രു​ന്ന് ന​ൽ​കി​യെ​ന്ന് സം​ശ​യം; പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി
അ​ബി​ഗേ​ലി​നെ മ​യ​ക്കാ​ൻ മ​രു​ന്ന് ന​ൽ​കി​യെ​ന്ന് സം​ശ​യം; പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി
Wednesday, November 29, 2023 4:02 PM IST
കൊ​ല്ലം: ഓ​യൂ​രി​ൽ ര​ക്ഷ​പെ​ട്ട ആ​റു​വ​യ​സു​കാ​രി ഇ​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യേ​ക്കും. നി​ല​വി​ൽ കു​ട്ടി ഗ​വ. വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും ആ​ശു​പ​ത്രി​യി​ൽ ഒ​പ്പം ഉ​ണ്ട്.

അ​തേ​സ​മ​യം, കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ​മ​യ​ത്ത് മ​യ​ക്കാ​ൻ മ​രു​ന്ന് ന​ൽ​കി​യെ​ന്നും സം​ശ​യ​മു​ണ്ട്. കു​ട്ടി​യു​ടെ മൂ​ത്ര​വും ര​ക്ത​വും രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു.


പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ 30 സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കു​ട്ടി​യെ കാ​ണി​ച്ചെ​ങ്കി​ലും ആ​രെ​യും കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​ല്ല. കു​ട്ടി ഭ​യ​മാ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ ചോ​ദി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു.

പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​ഐ​ജി നി​ശാ​ന്തി​നി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Related News
<