ബിസിസിഐയുടെ വാർഷിക കരാറിൽ സഞ്ജുവും; നാലു പേർ എ പ്ലസ് ഗ്രേഡിൽ
Monday, March 27, 2023 5:02 AM IST
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ബിസിസിഐയുടെ കരാറിൽ ഇടംപിടിച്ചു. പുതുക്കിയ കരാറിൽ സി ഗ്രേഡിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോടി രൂപയാണ് ഈ കരാറിൽ ഉൾപ്പെട്ട താരങ്ങൾക്ക് ലഭിക്കുക.
ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് വിഭാഗത്തിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർക്ക് സ്ഥാനം ലഭിച്ചു. ഏഴു കോടി രൂപയാണ് എ പ്ലസ് ഗ്രേഡിലുള്ളവരുടെ വാർഷിക പ്രതിഫലം.
മറ്റു ഗ്രേഡുകളിലുള്ള താരങ്ങളുടെ വാർഷിക പ്രതിഫലം ഇങ്ങനെ:
എ ഗ്രേഡ് (അഞ്ച് കോടി) : ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ.
ബി ഗ്രേഡ് (മൂന്നു കോടി): ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ.
സി ഗ്രേഡ് (ഒരു കോടി): ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, കെ.എസ്. ഭരത്.