"ലക്ഷ്മണന് ശ്രീരാമന് സമ്മാനിച്ചതാണ് ലക്നോ'; പേര് മാറ്റണമെന്ന് ബിജെപി എംപി
Wednesday, February 8, 2023 1:54 PM IST
ലക്നോ: ലക്നോവിന്റെ പേര് ലക്ഷ്മൺപുർ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി സംഘം ലാൽ ഗുപ്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കും പേര് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ലാൽ ഗുപ്ത കത്തെഴുതി.
ലക്ഷ്മണന് ശ്രീരാമന് സമ്മാനിച്ചതാണ് ലക്നോ എന്നും ആദ്യകാലത്ത് ലക്ഷ്മണ്‍പുർ എന്നായിരുന്നു സ്ഥലത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞു. 18-ാം നൂറ്റാണ്ടിൽ നവാബ് അസഫ് ഉദ് ദൗളയാണ് ലക്നോ എന്ന് പുനർനാമകരണം ചെയ്തത് എന്നും എംപി കൂട്ടിച്ചേർത്തു.
നേരത്തെയും, സമാന ആവശ്യമുന്നയിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.