ഡിസിസി യോഗത്തിൽ തർക്കം; മുൻ അധ്യക്ഷൻമാർ ഇറങ്ങിപോയി
Saturday, February 4, 2023 4:47 PM IST
പത്തനംതിട്ട: ഡിസിസി പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ തർക്കം രൂക്ഷം. ഭാരവാഹി പട്ടിക തയാറാക്കാൻ ചേർന്ന യോഗത്തിൽ നിന്ന് മൂന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻമാർ ഇറങ്ങിപോയി. ബാബു ജോർജ് , കെ. ശിവദാസൻ നായർ, പി. മോഹൻരാജ് തുടങ്ങിയ മുൻ അധ്യക്ഷൻമാരാണ് ഇറങ്ങിപോയത്.
പുന:സംഘടനയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ നേതാക്കളുടെ പേരുകൾ നിലവിലെ ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ വെട്ടിയെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപോക്ക്.
യോഗത്തിന്റെ തുടക്കത്തിൽ തന്നെ നേതാക്കൾ തമ്മില് രൂക്ഷമായ വാക്പോരുണ്ടായിരുന്നു. മുതിർന്ന നേതാവ് പി. ജെ. കുര്യനെതിരെ വിമർശനം ഉയർന്നതും ബഹളത്തിന് വഴിവച്ചു.