ഡ്രൈവർക്ക് ഹൃദയാഘാതം; വാഹനങ്ങളുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് മരണം
Saturday, December 3, 2022 12:46 AM IST
ജബൽപുർ: ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
മധ്യപ്രദേശിലെ ജബര്പുരിലാണ് സംഭവം. ബസ് ഡ്രൈവര്‍ ഹര്‍ദേവ് പാലും60) മറ്റൊരു യാത്രക്കാരനുമാണ് മരിച്ചത്.
ബസിന്റെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിലേക്ക് നിയന്ത്രണം നഷ്ടമായ ബസ് ഇടിച്ചു കയറുകയായിരുന്നു.
ഒരു ഇ-റിക്ഷയും ബസ് ഇടിച്ചുമറിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. മറ്റൊരു യാത്രക്കാരനും ബസിടിച്ച് ഗുരുതര പരിക്കേറ്റു. ആശുപത്രിയില്‍ വച്ച് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.