കരുവന്നൂരിലെ ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാന്‍ തെളിവില്ല: ഇ.പി.ജയരാജന്
Saturday, September 30, 2023 12:36 PM IST
തിരുവനന്തപുരം: കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിലെ ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാന്‍ തന്റെ പക്കല്‍ തെളിവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. എം.വി.ഗോവിന്ദന് പറഞ്ഞതിനേക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജന് പ്രതികരിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയരാജന്റെ പ്രതികരണം. കരുവന്നൂരില്‍ സംഭവിച്ചത് വലിയ വീഴ്ചയാണ്. പ്രശ്നം നേരത്തേ പരിഹരിക്കേണ്ടതായിരുന്നു. സഹകരണമേഖലയ്ക്ക് തന്നെ കളങ്കമായി ഈ സംഭവം മാറിയെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ വിവാദത്തിലേക്ക് തന്റെ പേര് ചിലര്‍ വലിച്ചിഴച്ചതില്‍ ഗൂഢാലോചനയുണ്ട്. കേസിലെ പ്രതി സതീഷ് കുമാറിന് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തതായി ഓര്‍മയിലില്ല.
തനിക്കെതിരേയുള്ള ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.