ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയപ്രതി അറസ്റ്റിൽ
Thursday, September 28, 2023 5:32 AM IST
തിരുവനന്തപുരം: കരമന പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടഗ്രാമം കാനറബാങ്ക് ബ്രാഞ്ചിൽ ഒരു വസ്തുവിനെ, മറ്റൊരു വസ്തുവാക്കി കാണിച്ച് രേഖകള്‍ സമർപ്പിച്ച് 24,50,000 രൂപ വായ്പ നേടിയശേഷം, തിരിച്ചടക്കാതെ ബാങ്കിനെ കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
തിരുവല്ലം പുഞ്ചക്കരി വിശ്വനാഥപുരം മാവുവിള ലീലാഭവനിൽ അനിൽകുമാറിനെ യാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.