ഗീവർഗീസ് മാർ കൂറിലോസ് അധികാര സ്ഥാനമൊഴിയുന്നു
Wednesday, October 4, 2023 11:28 PM IST
തിരുവല്ല: യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അധികാര സ്ഥാനമൊഴിയുന്നു. ഇക്കാര്യം സഭാ നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.
നിലവിൽ യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് ഗീവർഗീസ് മാർ കൂറിലോസിനുണ്ടായിരുന്നത്. എഴുത്തും വായനയും ഒക്കെയായി തുടരാനാണ് തന്റെ ആഗ്രഹമെന്നാണ് മാർ കൂറിലോസ് സഭാ നേതൃത്വത്തിന് നൽകിയ വിശദീകരണം.
വിവിദ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് ഉറച്ച് പറഞ്ഞിരുന്ന വ്യക്തിയായിരുന്നു ഗീവർഗീസ് മാർ കൂറിലോസ്.സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുകൾ തുറന്നുപറയാൻ യാതൊരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ സന്ദേശം നൽകുമ്പോഴാണ് മെത്രാപ്പോലീത്ത ഇക്കാര്യം അറിയിച്ചത്. ആനിക്കാട് ദയറായിൽ സന്യാസജീവിതം നയിക്കുകയാണ് ലക്ഷ്യമെന്നും മെത്രാപ്പോലീത്ത അറിയിച്ചു.