ഗുജറാത്തിൽ ബിജെപി സ്ഥാനാർഥിക്ക് മർദനം
വെബ് ഡെസ്ക്
Thursday, December 1, 2022 12:24 PM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാർഥിക്ക് മർദനം. വൻസാദ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പിയൂഷ് പട്ടേലിനെയാണ് അജ്ഞാത സംഘം ആക്രമിച്ചത്.
ബുധനാഴ്ച അർധരാത്രി പിയൂഷ് പട്ടേലിന്‍റെ വാഹനം തടഞ്ഞ് നിർത്തിയാണ് ആക്രമണമുണ്ടായത്. അതേസമയം, സ്ഥാനാർഥിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.