മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യം സീറ്റ് ധാരണയിലേക്ക് ; 39 എണ്ണത്തിൽ തീരുമാനമായി
Friday, February 23, 2024 9:29 PM IST
മുംബൈ: മഹാരാഷ്ട്രയിലെ ഇന്ത്യ സഖ്യകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനചര്‍ച്ച വിജയത്തിലേക്കെന്ന് സൂചന. ആകെയുള്ള 48ൽ 39 സീറ്റുകളിൽ ധാരണയായെന്ന് റിപ്പോർട്ടുകളുണ്ട്. മറ്റ് ഒമ്പത് സീറ്റുകളിലേക്കുള്ള ചര്‍ച്ച തുടരുകയാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഖ്യകക്ഷിനേതാക്കളായ ഉദ്ധവ് താക്കറെ, ശരത്പവാർ എന്നിവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് ധാരണയിൽ എത്തിത്. ഏതൊക്കെ മണ്ഡലങ്ങളില്‍ ആര് മത്സരിക്കും എന്ന് വ്യക്തമായിട്ടില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി 23 സീറ്റിലും ശിവസേന 18 സീറ്റിലും എൻസിപി നാലു സീറ്റും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ എസ്പിയുമായും ഡൽഹിയിൽ ആപ്പുമായും കോണ്‍ഗ്രസ് സീറ്റുധാരണയിലെത്തിയിരുന്നു.