ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി-20 പരന്പരയ്ക്ക് ഇന്ന് തുടക്കം
Friday, December 9, 2022 6:03 AM IST
മുംബെെ: ഇന്ത്യ-ഓസ്ട്രേലിയ വനിതാ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരപരമ്പരയിലെ ആദ്യ മത്സരം രാത്രി 7ന് മുംബെെ ഡോ.ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ പട ഇറങ്ങുന്നത്. അലീസ ഹീലിയാണ് ഓസീസ് ക്യാപ്റ്റൻ.
ബാറ്റിംഗ് കോച്ചായി നിയമിതനായ മുന്‍ താരം ഋഷികേഷ് കനിത്കർക്ക് കടുത്ത പരീക്ഷണമാവും കരുത്തരായ ഓസീസിന് എതിരെയുള്ള പരന്പര. കനിത്കര്‍ ചുമതലയേറ്റതോടെ ടീമിന്റെ മുഖ്യപരിശീലകനായ രമേഷ് പവാർ സ്ഥാനമൊഴിഞ്ഞിരുന്നു.