കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഒരാള്‍ കസ്റ്റഡിയില്‍
Thursday, June 1, 2023 3:49 PM IST
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീയിട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുമ്പ് സ്റ്റേഷന് സമീപം തീയിട്ട ആളാണ് പിടിയിലായത്. കണ്ണൂര്‍ ടൗൺ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ബുധനാഴ്ച ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ട് മുമ്പ് ബിപിസിഎലിന്റെ ഇന്ധനസംഭരണ ടാങ്കിന് സമീപം ഇയാളെ കണ്ടതായി സെക്യൂരിറ്റി ജീവനക്കാരന് മൊഴി നല്‍കിയിട്ടുണ്ട്.
തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് കാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ കണ്ടതും ഇയാളെ തന്നെയാണെന്നാണ് സൂചന.
എലത്തൂരില്‍ ഷാറൂഖ് സെയ്ഫി ആക്രമണം നടത്തിയ അതേ ട്രെയിനിലാണ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. കോച്ച് പൂര്‍ണമായും കത്തിനശിച്ചു.