സ്വർണ വില മുന്നോട്ട്
Friday, September 30, 2022 12:33 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,665 രൂപയും പവന് 37,320 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനവ് രേഖപ്പെടുത്തുന്നത്. രണ്ടു ദിവസത്തിനിടെ പവന് 680 രൂപയുടെ വർധനയുണ്ടായി. സെപ്റ്റംബർ ആറിന് പവന് 37,520 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.