ലൈഫ് മിഷന് കോഴക്കേസ്: സന്തോഷ് ഈപ്പന് ജാമ്യം
Monday, March 27, 2023 4:17 PM IST
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ യുണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കേസുമായി സഹകരിക്കുന്നുണ്ടെന്ന ഇയാളുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സന്തോഷ് ഈപ്പന്റെ അഭിഭാഷകന് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചത്.
കേസില്‍ ഏഴ് ദിവസമാണ് ഇയാള്‍ ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നത്.