ന്യൂഡൽഹി: കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഖലിസ്ഥാന്‍ അനുകൂലികളുടെ സമരത്തില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേയും നയതന്ത്ര കാര്യാലയത്തിന്‍റേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം ഹൈക്കമ്മീഷണറെ അറിയിച്ചു.

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനെതിരെ ശക്തമായ നീക്കവുമായി കേന്ദ്രം നീങ്ങുന്നതിനിടെയാണ് കാനഡയടക്കമുള്ള രാജ്യങ്ങളില്‍ ഇതിനെതിരെ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം ശക്തമാകുന്നത്.