ഇന്ധനസെസ്: പ്രതിഷേധ നടത്തവുമായി പ്രതിപക്ഷ എംഎല്‍എമാര്‍
Thursday, February 9, 2023 11:56 AM IST
തിരുവനന്തപുരം: ഇന്ധനസെസ് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നടപ്പ് സമരവുമായി പ്രതിപക്ഷ എംഎല്‍എമാര്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കാല്‍നടയായി നിയമസഭയിലേക്ക് നടന്നുകൊണ്ടാണ് പ്രതിഷേധം.
നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്ന ബാനര്‍ ഉയര്‍ത്തിക്കൊണ്ടാണ് എംഎല്‍മാര്‍ പ്രതിഷേധിക്കുന്നത്.
ഇന്ന് നിയമസഭയ്ക്കകത്തും പ്രതിപക്ഷം സമരം ശക്തമാക്കും. ചോദ്യോത്തരവേള ആരംഭിക്കുമ്പോള്‍ മുതല്‍ പ്രതിഷേധിക്കാനാണ് തീരുമാനം.