മുംബൈയിൽ നേപ്പാൾ സ്വദേശിനി ജീവനൊടുക്കിയ നിലയിൽ
Thursday, February 9, 2023 1:23 AM IST
മുംബൈ:നേപ്പാള്‍ സ്വദേശിനിയായ യുവതിയെ മുംബൈയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തെക്കേ മുംബൈയിലെ ഒരു ലോഡ്ജിലാണ് 34കാരിയായ ഇവര്‍ ജീവനൊടുക്കിയത്.
മുറി തുറക്കാതിരുന്നതില്‍ സംശയം തോന്നിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.