പ്ലസ് വണ്‍ സീറ്റ് ക്ഷാമം: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടു
Tuesday, June 11, 2024 11:37 AM IST
തിരുവനന്തപുരം: മലബാറിലെ സീറ്റ് ക്ഷാമത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
മലബാറിലെ ആറ് ജില്ലകളില്‍ സീറ്റ് പ്രതിസന്ധിയുണ്ടെന്നും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാണെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ എം.ഷംസുദീ
ന് സഭയില്‍ പറഞ്ഞു.
എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് മലബാറില്‍ യാതൊരു തടസവുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മറുപടി പറഞ്ഞു. നിലവില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം കൊടുത്താല്‍ തന്നെ 8248 സീറ്റുകള്‍ അധികം ഉണ്ടാകും.
പാലക്കാട്ട് ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം കിട്ടിയാല്‍ തന്നെ 2266 സീറ്റുകള്‍ അധികം വരും. മൂന്ന് ഘട്ട അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായ ശേഷം എന്തെങ്കിലും കുറവുണ്ടെങ്കില്‍ അപ്പോള്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വിദ്യാഭ്യാസമന്ത്രി കള്ളം പറയുകയാണെന്ന് ഷംസുദീന്‍ തിരിച്ചടിച്ചു. സര്‍ക്കാരിന്റെ വെബ്സൈറ്റിലെ കണക്കും വിദ്യാഭ്യാസമന്ത്രിയുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
സര്‍ക്കാരിന്റെ ആദ്യ പരിഗണനയില്‍ വിദ്യാഭ്യാസമേഖല ഇല്ല. പൊതുവിദ്യാലങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് പഠന നിലവാരം ഇല്ലാത്തതുകൊണ്ടാണെന്നും സതീശന് പറഞ്ഞു.