ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ; ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു ജി​റൂ
ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ; ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു ജി​റൂ
Monday, December 5, 2022 2:02 AM IST
ദോ​ഹ: പോ​ള​ണ്ടി​നെ​തി​രാ​യ പ്രീ​ക്വാ​ർ​ട്ട​റി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചു ഒ​ലി​വി​യെ ജി​റൂ. മ​ത്സ​ര​ത്തി​ന്‍റെ 44-ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ ഫ്രാ​ന്‍​സി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടു​ന്ന താ​ര​മാ​യി ജി​റൂ മാ​റി. ‌

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ താ​രം ഇ​തു​വ​രെ 52 ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്. 116 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് താ​ര​ത്തി​ന്‍റെ നേ​ട്ടം.123 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 51 ഗോ​ള്‍ നേ​ടി​യ മു​ൻ താ​രം തി​യ​റി ഒ​ൻ​റി​യെ​യാ​ണ് ജി​റൂ മ​റി​ക​ട​ന്ന​ത്.

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും പോ​ള​ണ്ടി​നെ​തി​രെ നേ​ടി​യ ഗോ​ളി​ലൂ​ടെ 36 വ​യ​സു​കാ​ര​നാ​യ ജി​റൂ സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<