ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലു​ള്ള മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍​തീ​പി​ടി​ത്തം. 500ല്‍ ​അ​ധി​കം ക​ട​ക​ള്‍ ക​ത്തി​ന​ശി​ച്ചു. 16 യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. ബ​സ്മ​ന്തി പ്ര​ദേ​ശ​ത്തെ എ​ആ​ര്‍ ട​വ​റി​ല്‍​നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​ത്. പി​ന്നീ​ട് സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത നാ​ലു മ​ണി​ക്കൂ​റു​കൊ​ണ്ട് തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു. തീ​യ​ണ​യ്ക്കാ​ന്‍ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മാ​കാം തീ ​പ​ട​ര്‍​ന്ന​തെ​ന്നാ​ണ് സൂ​ച​ന.