ഒൻപത് മാസത്തിനിടെ പാക് ജയിലിൽ ആറ് ഇന്ത്യക്കാർ മരിച്ചതായി വിദേശകാര്യമന്ത്രാലയം
Friday, October 7, 2022 11:44 PM IST
ന്യൂഡല്‍ഹി: കഴിഞ്ഞ ഒൻപത് മാസത്തിനിടെ ആറ് ഇന്ത്യന്‍ തടവുകാര്‍ പാക്കിസ്ഥാൻ ജയിലിൽ മരിച്ചതായി വിദേശകാര്യമന്ത്രാലയം. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. മരിച്ച തൊഴിലാളികള്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരാണെന്നും അവരെ നിയമവിരുദ്ധമായി പാക്കിസ്ഥാൻ തടങ്കലിലാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അടുത്ത കാലത്തായി മത്സ്യത്തൊഴിലാളികളുടെ മരണസംഖ്യയില്‍ വര്‍ധനവുണ്ട്. ഇത്തരം സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും വിഷയം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനെയും അറിയിച്ചതായും ബാഗ്ചി പറഞ്ഞു.
എല്ലാ ഇന്ത്യൻ തടവുകാരെയും ഉടൻ മോചിപ്പിക്കാനും തിരിച്ചയക്കാനും പാക്കിസ്ഥാൻ സർക്കാരിനോട് അഭ്യർഥിക്കുന്നതായും ബാഗ്ചി കൂട്ടിച്ചേർത്തു.